രോഹിത്തിന്‍റെ പിന്‍ഗാമിയായി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കേണ്ടിയിരുന്നത് ജസപ്രീത് ബുമ്രയെയയിരുന്നെങ്കിലും പരിക്കിന്‍റെ നീണ്ട ഇടവേള കഴിഞ്ഞാണ് ബുമ്ര വരുന്നത് എന്നത് മറക്കരുത്.
മുംബൈ: ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റാനാവാന്‍ സ്വാഭാവികമായും പരിഗണിക്കേണ്ട രണ്ട് താരങ്ങളുടെ പേരുമായി മുന്‍ ഇന്ത്യൻ പരിശീലകന്‍ രവി ശാസ്ത്രി. ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടെസ്റ്റ് നായക സ്ഥാനത്തേക്ക് സ്വാഭാവിക ചോയ്സെന്ന് രവി ശാസ്ത്രി ഐസിസി പ്രതിമാസ അവലോകനത്തില്‍ പറഞ്ഞു.
ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഗില്‍ നല്ല ചോയ്സാണ്. 25-26 വയസെ ആയിട്ടുള്ളൂവെന്നതും ഐപിഎല്ലിലും ക്യാപ്റ്റനായി മികവ് കാട്ടുന്നതും ഗില്ലിന് അനുകൂല ഘടകമാണ്. ഗില്‍ കഴിഞ്ഞാല്‍ റിഷഭ് പന്തിനെയാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരം. റിഷഭ് പന്തിനായാലും ശുഭ്മാന്‍ ഗില്ലിനായാലും രാജ്യാന്തര ക്രിക്കറ്റില്‍ 10 വര്‍ഷമെങ്കിലും ബാക്കിയുണ്ട്. പ്രായം കൊണ്ട് ഇവര്‍ രണ്ടുപേരുമാണ് ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള സ്വാഭാവിക ചോയ്സുകള്‍. ഐപിഎല്‍ ടീമുകളെ നയിച്ച് പരിയചമുള്ളവരാണ് ഇവര്‍ രണ്ടുപേരും. അതും ഇന്ത്യൻ ക്യാപ്റ്റനെ തെരഞ്ഞെടുക്കുമ്പോൾ പരഗിണിക്കേണ്ടതാണെന്നും ശാസ്ത്രി പറഞ്ഞു.
രോഹിത്തിന്‍റെ പിന്‍ഗാമിയായി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കേണ്ടിയിരുന്നത് ജസപ്രീത് ബുമ്രയെയയിരുന്നെങ്കിലും പരിക്കിന്‍റെ നീണ്ട ഇടവേള കഴിഞ്ഞാണ് ബുമ്ര വരുന്നത് എന്നത് മറക്കരുത്. മാത്രമല്ല, ബുമ്രയെ ക്യാപ്റ്റനാക്കിയാല്‍ ബുമ്രയെന്ന ബൗളറെ നമുക്ക് നഷ്ടമാവും. അതുകൊണ്ട് തന്നെ പരിക്കേല്‍ക്കാതെ ബുമ്രയെ കൊണ്ടുപോകാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടതെന്നും ശാസ്ത്രി പറഞ്ഞു.
അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്താല്‍ റിഷഭ് പന്ത് ആയിരിക്കും വൈസ് ക്യാപ്റ്റൻ എന്നാണ് റിപ്പോര്‍ട്ട്. രോഹിത് ശര്‍മ വിരമിച്ചതോടെയാണ് ഇംഗ്ലണ്ട് പര്യടനത്തിലേക്ക് ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടിവരുന്നത്. തുടര്‍ച്ചയായി പരിക്കേല്‍ക്കുന്ന സാഹചര്യത്തില്‍ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പുള്ള താരത്തെ ക്യാപ്റ്റനായി തെരഞ്ഞെടുക്കണമെന്നാണ് കോച്ച് ഗൗതം ഗംഭീറിന്‍റെയും സെലക്ടര്‍മാരുടെയും നിലപാട് എന്നറിയുന്നു.ജസ്പ്രീത് ബുമ്ര ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിക്കാന്‍ സാധ്യത കുറവാണെന്നതും സെലക്ടര്‍മാര്‍ കണക്കിലെടുക്കുമെന്നാണ് കരുതുന്നത്. നേരത്തെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രോഹിത്തിന്‍റെ അഭാവത്തില്‍ ബുമ്ര ഇന്ത്യയെ പെര്‍ത്തില്‍ ചരിത്ര വിജയത്തിലേക്ക് നയിച്ചിരുന്നു.


