സര്‍ഫറാസിന്‍റെ ടെസ്റ്റ് അരങ്ങേറ്റം കാണാന്‍ പിതാന് നൗഷാദ് ഖാനും അമ്മ തബാസും ഖാനുമൊപ്പമാണ് റൊമാനയും എത്തിയത്.

രാജ്കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ സര്‍ഫറാസ് ഖാന്‍ ടെസ്റ്റ് ക്യാപ് സ്വീകരിച്ചശേഷം പിതാവിനെയും ഭാര്യയെയും ആലിംഗനം ചെയ്യുന്നതും പിതാവ് നൗഷാദ് ഖാന്‍ വികാരാധീനനായി പൊട്ടിക്കരയുന്നതും ആരാധകര്‍ കണ്ടതാണ്. ആദ്യ ദിനം ലഞ്ചിനുശേഷം രോഹിത് പുറത്തായതിന് പിന്നാലെ സര്‍ഫറാസ് ക്രീസിലെത്തിയതോടെ ക്യാമറാ കണ്ണുകളെല്ലാം വിഐപി ഗ്യാലറിയിലിരിക്കുന്ന സര്‍ഫറാസിന്‍റെ പിതാവിലും ഭാര്യ റൊമാനയിലുമായിരുന്നു.

സര്‍ഫറാസ് ഓരോ റണ്ണെടുക്കുമ്പോഴും സര്‍ഫറാസിന്‍റെ അച്ഛനും ഭാര്യയും കൈയടികളോടെയാണ് അതിനെ വരവേറ്റത്. സര്‍ഫറാസ് ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ റണ്ണെടുത്തപ്പോള്‍ സന്തോഷം കൊണ്ട് സര്‍ഫറാസിന്‍റെ പിതാവിന്‍റെ കണ്ണു നിറഞ്ഞിരുന്നു. ഇതിനിടെ കമന്‍ററി ബോക്സിലിരുന്ന രവി ശാസ്ത്രി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ്. സര്‍ഫറാസിന്‍റെ പിതാവം ഭാര്യയും എഴുന്നേറ്റ് നിന്ന് കൈയടിച്ചപ്പോള്‍ സര്‍ഫറാസിന്‍റെ അച്ഛനും അമ്മയും അവന്‍ ബാറ്റ് ചെയ്യുന്നത് കാണുന്നുണ്ടെന്നായിരുന്നു രവി ശാസ്ത്രി പറഞ്ഞത്.

ഡക്കറ്റ് തകർത്തടിക്കുമ്പോള്‍ രോഹിത് ചെയ്തത് ആന മണ്ടത്തരം, തുറന്നു പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍

സര്‍ഫറാസിന്‍റെ ടെസ്റ്റ് അരങ്ങേറ്റം കാണാന്‍ പിതാന് നൗഷാദ് ഖാനും അമ്മ തബാസും ഖാനുമൊപ്പമാണ് റൊമാനയും എത്തിയത്. സര്‍ഫറാസിന്‍റെ അമ്മയും ഭാര്യ റൊമാനയും മുഖാവരണം ധരിച്ചാണ് മത്സരം കാണാനെത്തിയത്. ഇതാണ് രവി ശാസ്ത്രിക്ക് അബദ്ധം പറ്റാന്‍ കാരണമായത്.

Scroll to load tweet…

ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടും സര്‍ഫറാസിന് ഇന്ത്യൻ ടീമില്‍ അവസരം നല്‍കാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. വിരാട് കോലി ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടു നിന്നതും കെ എല്‍ രാഹുലിന് പരിക്കേറ്റതുമാണ് സര്‍ഫറാസിന് ഒടുവില്‍ ഇന്ത്യന്‍ ടീമില്‍ അവസരം ഒരുക്കിയത്. അരങ്ങേറ്റ ടെസ്റ്റില്‍ 62 റണ്‍സ് എടുത്ത് നല്ല തുടക്കമിട്ട സര്‍ഫറാസ് രവീന്ദ്ര ജഡേജയുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടാവുകയായിരുന്നു.

Scroll to load tweet…
Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക