Asianet News MalayalamAsianet News Malayalam

Shastri on Dravid : 'വിലയേറിയ സമയമാണിത്, പെട്ടന്ന് തീരുമാനങ്ങളെടുക്കണം'; ദ്രാവിഡിന് ശാസ്ത്രിയുടെ നിര്‍ദേശം

ഈ വര്‍ഷത്തെ ടി20 ലോകകപ്പും (T20 World Cup) അടുത്ത വര്‍ഷം ഏകദിന ലോകകപ്പും മുന്നില്‍ നില്‍ക്കെ ഇന്ത്യക്ക് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറേണ്ടത് അത്യാവശ്യമാണ്.
 

Ravi Shastri says Dravid and Team Management needs to take quick decisions
Author
Dubai - United Arab Emirates, First Published Jan 28, 2022, 2:47 PM IST

ദുബായ്: കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ മോശം സമയമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്. വിരാട് കോലിക്ക് (Virat Kohli) കീഴില്‍ ടി20 ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ്- ഏകദിന പരമ്പര തോറ്റും. പ്രധാന താരങ്ങളുടെ അഭാവവും കോലി നായകസ്ഥാനത്ത് നിന്ന് പിന്മാറിയതും ഇന്ത്യന്‍ ടീമിനെ ബാധിച്ചു. 

ഈ വര്‍ഷത്തെ ടി20 ലോകകപ്പും (T20 World Cup) അടുത്ത വര്‍ഷം ഏകദിന ലോകകപ്പും മുന്നില്‍ നില്‍ക്കെ ഇന്ത്യക്ക് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറേണ്ടത് അത്യാവശ്യമാണ്. ഇതിനിടെ ഇപ്പോഴത്തെ കോച്ച് രാഹുല്‍ ദ്രാവിഡിന് (Rahul Dravid) ഉപദേശവുമായി വന്നിരിക്കുകയാണ് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. 

തലമുറ മാറ്റത്തിന്റെ ഈ സമയത്ത് ദ്രാവിഡും ടീം മാനേജ്‌മെന്റും പെട്ടന്ന് തന്നെ കാര്യങ്ങള്‍ ഉള്‍കൊള്ളണമെന്നാണ് ശാസ്ത്രിയുടെ ഉപദേശം. ''വളരെ പ്രധാനപ്പെട്ട സമയത്തിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കടന്നുപോകുന്നത്. തലമുറ മാറ്റത്തിന്റെ സമയമാണിത്. 4-5 വര്‍ഷം ടീമിനെ നയിക്കാനും നെടുംതൂണാവാനും കെല്‍പ്പുള്ള താരങ്ങളെ കണ്ടെത്തണം. 

അത്തരം താരങ്ങളെ പെട്ടന്നുതന്നെ തിരിച്ചറിയേണ്ടതുണ്ട്. പരിചയസമ്പന്നരായ താരങ്ങളും യുവാക്കളും ഒരുമിച്ചുള്ള ടീമാണ് വേണ്ടത്. യുവതാരങ്ങളെ കണ്ടെത്തേണ്ട സമയമാണിത്. ഒരേ ചിന്തയിലും തന്ത്രങ്ങളിലുമാണ് ശ്രദ്ധിക്കുന്നതെങ്കില്‍ പിന്നീട് കാര്യങ്ങള്‍ കൈവിട്ട് പോവും.'' ശാസ്ത്രി വ്യക്തമാക്കി.

ഷൊയ്ബ് അക്തറിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശാസ്ത്രി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന- ടി20 പരമ്പരയാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. ഫെബ്രുവരി ആറിന് അഹമ്മദാബാദിലാണ് പരമ്പര ആരംഭിക്കുന്നത്.

Follow Us:
Download App:
  • android
  • ios