കരിയറിലെ മോശം ഫോമിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. ക്രിക്കറ്റ് ആരാധകരില്‍ നിന്ന് വിമര്‍ശനങ്ങളും ട്രോളുകളും നിരന്തരം നേരിടുകയാണ് യുവതാരം. ബാറ്റിങ്ങില്‍ ഉത്തരവാദിത്തമില്ലായ്മ കാണിക്കുന്നതോടൊപ്പം വിക്കറ്റ് പിന്നിലും താരം പരാജയപ്പെടുന്നു.

മുംബൈ: കരിയറിലെ മോശം ഫോമിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. ക്രിക്കറ്റ് ആരാധകരില്‍ നിന്ന് വിമര്‍ശനങ്ങളും ട്രോളുകളും നിരന്തരം നേരിടുകയാണ് യുവതാരം. ബാറ്റിങ്ങില്‍ ഉത്തരവാദിത്തമില്ലായ്മ കാണിക്കുന്നതോടൊപ്പം വിക്കറ്റ് പിന്നിലും താരം പരാജയപ്പെടുന്നു. ഇതിനിടെ താരത്തെ പിന്തുണച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ താരത്തെ പിന്താങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.

പന്ത് പക്വത കൈവരിക്കുമെന്നാണ് ശാസ്ത്രി പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''പന്തിന് വെറും 21 വയസ് മാത്രമാണ് പ്രായം. ഈ പ്രായത്തിലുള്ള എത്ര വിക്കറ്റ് കീപ്പര്‍മാര്‍ സെഞ്ചുറി നേടിയിട്ടുണ്ട്..? പന്ത് ഒരുപാട് ക്യാച്ചുകള്‍ വിട്ടുകളഞ്ഞിട്ടില്ല. എന്നിട്ടും പലരും പന്തിന് ക്രൂശിക്കുകയാണ്. കൂടുതല്‍ മത്സരം കളിക്കുമ്പോല്‍ അദ്ദേഹത്തിന് പക്വത കൈവരും. ഇതൊന്നും ഒരു രാത്രികൊണ്ട് സംഭവിക്കുന്നതല്ല. അദ്ദേഹം ഒരു മാച്ച് വിന്നറാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. കഴിവുള്ളവനാണ് പന്ത്. പോരായ്മകള്‍ മറികടക്കാന്‍ താരം കഠിന പരിശ്രമം നടത്തുന്നുണ്ട്.'' ശാസ്ത്രി പറഞ്ഞുനിര്‍ത്തി. 

ചതുര്‍ദിന ടെസ്റ്റുകള്‍ വിഡ്ഢിത്തമാണെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. പകല്‍- രാത്രി ടെസ്റ്റ് പോലും പരീക്ഷണമാണ്. പിങ്ക് പന്തില്‍ സ്പിന്നര്‍മാര്‍ക്ക് പിന്തുണയൊന്നും ലഭിക്കില്ലെന്നും ശാസ്ത്രി പറഞ്ഞു.