മുംബൈ: ലോകകപ്പ് ടീമിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒഴികെയുള്ളവർ സാഹചര്യത്തിന് അനുസരിച്ച് മാറുമെന്ന് ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. വിജയ് ശങ്കർ നാലാം നന്പറിൽ ബാറ്റ് ചെയ്യുമെന്ന മുഖ്യ സെലക്ടർ എം എസ് കെ പ്രസാദിന്‍റെ വാക്കുകൾക്ക് പിന്നാലെയാണ് ശാസ്ത്രിയുടെ വിശദീകരണം.

അംബാട്ടി റായുഡു, ഋഷഭ് പന്ത് എന്നിവരെ മറികടന്നാണ് വിജയ് ശങ്കർ ടീമിലെത്തിയത്. പതിനഞ്ചു താരങ്ങളെ ടീമിൽ ഉൾപ്പെടുത്താനേ നിയമം അനുവദിക്കുന്നുള്ളു. ഇതുകൊണ്ടുതന്നെ ചിലർക്ക് ടീമിൽ സ്ഥാനം നഷ്ടമാവും. ടീം തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്നും ശാസ്ത്രി പറഞ്ഞു.

ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റില്‍ 16 അംഗ ടീമിനെ തെരഞ്ഞെടുക്കാന്‍ അനുമതി വേണമായിരുന്നു. ഈ നിര്‍ദേശം ഐസിസിക്ക് മുമ്പാകെ വെച്ചിരുന്നുവെങ്കിലും അവര്‍ അംഗീകരിച്ചില്ലെന്നും ശാസ്ത്രി പറഞ്ഞു.