രാജ്കോട്ട്: കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ 21 ദിവസം ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടും പുറത്തിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി ക്രിക്കറ്റ് താരങ്ങള്‍. പുറത്തിറങ്ങുന്നവരെ തടയാന്‍ മങ്കാദിംഗ് തന്നെ വേണ്ടിവരുമെന്ന് അശ്വിന്‍ ഓര്‍മിപ്പിച്ചപ്പോള്‍ എന്തിനാണ് പുറത്തിറങ്ങി വെറുതെ റണ്ണൌട്ടാവുന്നത് എന്നായിരുന്നു ജഡേജയുടെ ചോദ്യം. 

കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ നായകനായിരുന്ന അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ജോസ് ബട്ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ വിവാദമായിരുന്നു. 

ലോക്ക് ഡൌണ്‍ കാലത്ത് വീട്ടില്‍ തന്നെ തുടരണമെന്നാണ് ആരാധകരോട് ജഡേജക്കും പറയാനുള്ളത്. വീട്ടില്‍ തന്നെ തുടരൂ, റണ്ണൌട്ടാവാതിരിക്കൂ എന്ന് പറഞ്ഞ ജഡേജ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ ഉസ്മാന്‍ ഖവാജയെ റണ്ണൌട്ടാക്കുന്ന വീഡിയോയയും പങ്കുവെച്ചിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

Stay safe, stay at home. Runout matt hona. ❌ 🎥- @foxcricket @cricketcomau

A post shared by Ravindra Jadeja (@royalnavghan) on Mar 25, 2020 at 1:38am PDT