വീഡിയോയില്‍ റിവാബയും പൂനാബെന്നും തമ്മില്‍ രൂക്ഷമായ ഭാഷയില്‍ തര്‍ക്കിക്കുന്നത് കാണാം. പരിപാടിക്കെത്തിയെ മേയേറും റിവാബയും തമ്മിലാണ് ആദ്യം തര്‍ക്കം തുടങ്ങിയത്.

ജാംനഗര്‍: പൊതുവേദിയില്‍ സ്ഥലം എംപിയോടും മേയറോടും പരസ്യമായി ദേഷ്യപ്പെട്ട് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് എംഎല്‍എയുമായ റിവാബ ജഡേജ. ഗുജറാത്തിലെ ജാംനഗറില്‍ ബിജെപി എംഎല്‍എ ആയ റിവാബയും ജാംനഗറിലെ ബിജെപി എംപിയായ പൂനംബെന്‍ ഹേമത് ഭായിയും ജാംനഗര്‍ മേയര്‍ ബിനാബെന്‍ കോത്താരിയും പങ്കെടുത്ത ചടങ്ങിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ലാക്ഹോത്ത ലേക്കി‌ൽ ജാംനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച മാരി-മതി- മാരോ ദേശ് ചടങ്ങിലായിരുന്നു എംപിയും എംഎല്‍എയും പരസ്പരം പരസ്യമായി പോര്‍വിളിച്ചത്.

ഒടുവില്‍ എംപിയോട് സ്വന്തം നില മറന്നു പെരുമാറരുതെന്ന് റിവാബ പറഞ്ഞതോടെ രംഗം കൈവിട്ടുപോകുന്ന സാഹചര്യമായി. ഇതിനിടെ തര്‍ക്കത്തില്‍ ഇടപെട്ട മേയറോട് മിണ്ടാതിരിക്ക്, ഓവര്‍ സ്മാര്‍ട്ടാവരുത് എന്നു കൂടി റിവാബ പറഞ്ഞു. റിവാബ നാട്ടുകാരും പൊലീസും നോക്കി നി‌ൽക്കെ എംപിയോടും മേയറോടും ദേഷ്യപ്പെടുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചു.

ഇന്ത്യ-അയര്‍ലന്‍ഡ് ആദ്യ ടി20 നാളെ, മത്സരം സൗജന്യമായി കാണാനുള്ള വഴികള്‍ അറിയാം; ഇന്ത്യന്‍ സമയം

Scroll to load tweet…

വീഡിയോയില്‍ റിവാബയും പൂനാബെന്നും തമ്മില്‍ രൂക്ഷമായ ഭാഷയില്‍ തര്‍ക്കിക്കുന്നത് കാണാം. പരിപാടിക്കെത്തിയെ മേയേറും റിവാബയും തമ്മിലാണ് ആദ്യം തര്‍ക്കം തുടങ്ങിയത്. പരിപാടിക്കിടെ റിവാബ ഉപയോഗിച്ച ചിലവാക്കുകളില്‍ അതൃത്പി അറിയിട്ട മാന്യമായി സംസാരിക്കണമെന്ന് റിവാബയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നില മറന്നു പെരുമാറരുതെന്ന് റിവാബ തിരിച്ചടിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഇരുവരും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ടതോടെയാണ് എംപിയോടും റിവാബ രൂക്ഷമായി പ്രതികരിച്ചത്.

Scroll to load tweet…

നിങ്ങളാണ് എല്ലാം തുടങ്ങിവെച്ചതെന്നും എരിതീയില്‍ എണ്ണയൊഴിക്കരുതെന്നും റിവാബ എംപിയോട് പറയുന്നതും വീഡിയോയില്‍ കാണാം. തര്‍ക്കത്തിനുശേഷം മൂവരും ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്തശേഷമാണ് മടങ്ങിയത്. ജാംനഗര്‍ നോര്‍ത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ആയ റിവാബ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ കൂടിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക