ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുകയായിരുന്ന സര്‍ഫറാസ് സെഞ്ചുറി നേടുമെന്ന് ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തി.

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ സെഞ്ചുറി നേടിയിരുന്നെങ്കിലും രവീന്ദ്ര ജഡേജയ്‌ക്കെതിരെ കടുത്ത പരിഹാസവും വിമര്‍ശനവും ഉയര്‍ന്നിരുന്നു. മികച്ച രീതിയില്‍ കളിച്ചുവരികയായിരുന്നു സര്‍ഫറാസ് ഖാന്‍ റണ്ണൗട്ടായതിന് പിന്നാലെയാണ് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നത്. സര്‍ഫറാസിന്റെ റണ്ണൗട്ടിന് കാരണം ജഡേജയാണെന്നാണ് വിമര്‍ശകരുടെ വിലയിരുത്തില്‍. 66 പന്തില്‍ 62 റണ്‍സെടുത്തിരിക്കെയാണ് താരം റണ്ണൗട്ടാവുന്നത്. ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സര്‍ഫറാസ് ഖാന്റെ ഇന്നിംഗ്‌സ്.

ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുകയായിരുന്ന സര്‍ഫറാസ് സെഞ്ചുറി നേടുമെന്ന് ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തി. ജഡേജ 99 റണ്‍സില്‍ നില്‍ക്കെ സിംഗിളിന് വേണ്ടി ശ്രമിക്കുകയായിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ ജഡേജ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ടു. ഓടാനുള്ള ശ്രമം നടത്തുകയും മാര്‍ക്ക് വുഡ് പന്ത് കയ്യിലൊതുക്കമെന്ന് ഉറപ്പിച്ചതോടെ പിന്‍വാങ്ങുകയും ചെയ്തിരുന്നു. ഇതിനിടെ സര്‍ഫറാസ് ക്രീസ് വിടുകയും ചെയ്തു. വുഡിന് പിഴച്ചതുമില്ല. നിരാശനായി സര്‍ഫറാസിന് മടങ്ങേണ്ടി വന്നു.

സര്‍ഫറാസ് ഖാന് ഭാര്യയുടെ ഫ്‌ളയിംഗ് കിസ്! സംഭവം അര്‍ധ സെഞ്ചുറിക്ക് ശേഷം -വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ജഡേജയുടെ തെറ്റായ ഒരു വിളിയാണ് സര്‍ഫറാസിന്റെ വിക്കറ്റ് തുലച്ചത്. ഇപ്പോള്‍ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജഡേജ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ജഡേജ ക്ഷമ പറഞ്ഞത്. തന്റേത് തെറ്റായ വിളിയായിരുന്നുവെന്ന് ജഡേജ സമ്മതിക്കുകയായിരുന്നു. ജഡേജയുടെ സ്റ്റോറി കാണാം...

Scroll to load tweet…
Scroll to load tweet…

ജഡേജയുടെ സ്വാര്‍ത്ഥതയാണ് സര്‍ഫറാസിന്റെ സെഞ്ചുറി നഷ്ടമാക്കിയതെന്ന് ഒരു പക്ഷത്തിന്റെ അഭിപ്രായം. ജഡേജയ്ക്ക് 84 റണ്‍സുള്ളപ്പോഴാണ് സര്‍ഫറാസ് ക്രീസിലെത്തുന്നത്. ജഡ്ഡു 99 റണ്‍സെടുത്തിരിക്കെ താരം റണ്ണൗട്ടാവുകയും ചെയ്തു. ഇരുവരും 77 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇതില്‍ 62 റണ്‍സും സര്‍ഫറാസിന്റെ സംഭാവന. അത്രയും സമയം ക്രീസില്‍ നിന്നിട്ടും ജഡേജ സെഞ്ചുറി നേടിയില്ല. സെഞ്ചുറിക്ക് വേണ്ടിയുള്ള ശ്രമത്തിനിടെ ഇങ്ങനെയൊരു ദുരന്തവും സംഭവിച്ചു.