കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഫോട്ടോ ഷൂട്ടിനുവേണ്ടിയായിരുന്നു വാര്‍ണറുടെ വാള്‍പ്പയറ്റെങ്കില്‍ ലോക്ക് ഡൌണ്‍ കാലത്ത് യഥാര്‍ത്ഥ വാളുമായി വീട്ടില്‍ വാള്‍പ്പയറ്റ് നടത്തുന്ന വീഡിയോ പുറത്തുവിട്ട് വാര്‍ണറെ ഞെട്ടിച്ചിരിക്കുകയാണ് ജഡേജ.  

രാജ്കോട്ട്: ക്രിക്കറ്റ് ഗ്രൌണ്ടില്‍ ബാറ്റുകൊണ്ട് വാള്‍പ്പയറ്റ് നടത്തുന്ന താരമാണ് ജഡേജ. അര്‍ധസെഞ്ചുറി അടിച്ചാലുള്ള ജഡേജയുടെ ബാറ്റുകൊണ്ടുള്ള വാള്‍പ്പയറ്റ് ആഘോഷം ക്രിക്കറ്റ് ലോകത്തിന് പരിചിതവുമാണ്. കഴിഞ്ഞ ദവസം ഓസ്ട്രേലയിന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ജഡേജയുടെ വാള്‍പ്പയറ്റിനെ അനുകരിച്ച് ബാറ്റ് ചുഴറ്റുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 
View post on Instagram

തന്റെ വാള്‍പ്പയറ്റ് ജഡേജയുടെ അത്ര നന്നായോ എന്നും വാര്‍ണര്‍ പോസ്റ്റില്‍ ചോദിച്ചിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഫോട്ടോ ഷൂട്ടിനുവേണ്ടിയായിരുന്നു വാര്‍ണറുടെ വാള്‍പ്പയറ്റെങ്കില്‍ ലോക്ക് ഡൌണ്‍ കാലത്ത് യഥാര്‍ത്ഥ വാളുമായി വീട്ടില്‍ വാള്‍പ്പയറ്റ് നടത്തുന്ന വീഡിയോ പുറത്തുവിട്ട് വാര്‍ണറെ ഞെട്ടിച്ചിരിക്കുകയാണ് ജഡേജ. 
Scroll to load tweet…

വാളിന്റെ മൂര്‍ച്ച പോയേക്കാം, പക്ഷെ അതൊരിക്കലും അതിന്റെ യജമാനനോട് അനുസരണക്കേട് കാട്ടില്ല എന്ന അടിക്കുറിപ്പോടെയാണ് ജഡേജ ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് വാര്‍ണറുടെ മറുപടിയുമുണ്ട്. എത്ര നന്നായി ചെയ്യുന്നു അദ്ദേഹം എന്നായിരുന്നു വാര്‍ണര്‍ ജഡേജയുടെ വാള്‍പ്പയറ്റിനെക്കുറിച്ച് പറഞ്ഞത്.

Add Asianetnews as a Preferred SourcegooglePreferred