Asianet News MalayalamAsianet News Malayalam

ലോകകപ്പില്‍ ഇന്ത്യയുടെ ആശങ്ക സൂര്യകുമാറിന്‍റെ ബാറ്റിംഗല്ല, യഥാര്‍ത്ഥ തലവേദന മറ്റൊരു താരം

ഏഴാം നമ്പറില്‍ ഫിനിഷറായി ഇറങ്ങുന്നൊരു താരത്തിന്‍റെ ബാറ്റിംഗ് അല്ല ജഡേജ സമീപകാലത്ത് പുറത്തെടുക്കുന്നത്. ഐപിഎല്ലില്‍ വിജയ ബൗണ്ടറി നേടി ചെന്നൈയെ വിജയത്തിലെത്തിച്ച ഫിനിഷിംഗ് മികവും ജഡേജക്ക് ഇപ്പോഴില്ല.

Ravindra Jadejas batting form will be a worry for India in ODI World Cup 2023 gkc
Author
First Published Sep 28, 2023, 9:22 AM IST

രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര തൂത്തുവാരുകയെന്ന സ്വപ്നം സഫലമായില്ലെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും എല്ലാം ഒരുപോലെ മികവു കാട്ടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. രോഹിത്തും കോലിയും പാണ്ഡ്യയുമൊന്നും ഇല്ലാതിരുന്നിട്ടും ആദ്യ രണ്ട് ഏകദിനങ്ങളില്‍ ഇന്ത്യ ആധികാരിക ജയം നേടിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ഫിനിഷറായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് കൂടി ഫോമിലായതോടെ ലോകകപ്പില്‍ ഇനി ഇന്ത്യക്ക് ആശങ്കപ്പെടാനൊന്നുമില്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യക്ക് ശരിക്കും തലവേദനയാകാന്‍ പോകുന്നത് ഏഴാം നമ്പറില്‍ ഇറങ്ങുന്ന രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് ഫോം ആയിരിക്കുമെന്ന കണക്കുകള്‍ പറയുന്നു.

2022നുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റുള്ള ബാറ്ററാണ് ജഡേജയാണ് ഇന്ത്യക്കായി ഫിനിഷ് ചെയ്യാന്‍ ഇറങ്ങുന്നത്. 2022നുശേഷം ഏകദിന ക്രിക്കറ്റില്‍ ജഡേജയുടെ പ്രഹരശേഷി 64.68 മാത്രമാണ്. ഏറ്റവും കുറഞ്ഞത് 10 ഇന്നിംഗ്സെങ്കിലും കളിച്ച ടോപ് 7 ബാറ്റര്‍മാരില്‍ ഏറ്റവും കുറവ്. ഇന്ത്യന്‍ താരങ്ങളില്‍ പോലും ഏറ്റവും മോശം സ്ട്രൈക്ക് റേറ്റ് ജഡേജയുടെ പേരിലാണ്. 2022നുശേഷം 111.5 സ്ട്രൈക്ക് റേറ്റുമായി രോഹിത് ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ അക്സര്‍ പട്ടേല്‍(106), സഞ്ജു സാംസണ്‍(104.55), ശുഭ്മാന്ഡ ഗില്‍(104.18), സൂര്യകുമാര്‍ യാദവ് (102.45) എന്നവരെല്ലാം കഴിഞ്ഞ് ഷാര്‍ദ്ദു്ല‍ താക്കൂറിനും(92.88), വാഷിംട്ഗണ്‍ സുന്ദറിനും(83.11) പിന്നിലാണ് ജഡേജയുടെ(63.73) സ്ഥാനമെന്നത് ഇന്ത്യക്ക് ആശങ്ക സമ്മാനിക്കുന്നതാണ്.

വൈറ്റ് വാഷ് മോഹം നടന്നില്ല, ആശ്വാസ ജയവുമായി ഓസീസും തോല്‍വിയോടെ ഇന്ത്യയും ലോകകപ്പിന്

ഏഴാം നമ്പറില്‍ ഫിനിഷറായി ഇറങ്ങുന്നൊരു താരത്തിന്‍റെ ബാറ്റിംഗ് അല്ല ജഡേജ സമീപകാലത്ത് പുറത്തെടുക്കുന്നത്. ഐപിഎല്ലില്‍ വിജയ ബൗണ്ടറി നേടി ചെന്നൈയെ വിജയത്തിലെത്തിച്ച ഫിനിഷിംഗ് മികവും ജഡേജക്ക് ഇപ്പോഴില്ല. ഇതിന് പുറമെയാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഏകദിന ഫിഫ്റ്റി നേടിയിട്ടില്ലെന്ന മോശം റെക്കോര്‍ഡും.ബൗളിംഗിന്‍റെയും ഫീല്‍ഡിംഗിന്‍റെയും പേരില്‍  മാത്രം രവീന്ദ്ര ജഡേജയെ അന്തിമ ഇലവനില്‍ കളിപ്പിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്നാണ് ടീം മാനേജ്മെന്‍റിന്‍റെയും ആശങ്ക.

രോഹിത്തിന്‍റെ 'വെടിയുണ്ട' അവിശ്വസനീയമായി കൈയിലൊതുക്കി മാക്സ്‌വെല്‍, കണ്ണുതള്ളി ആരാധകർ-വീഡിയോ

ഏഴാം നമ്പറില്‍ തകര്‍പ്പനടികളുമായി ഫിനിഷ് ചെയ്യേണ്ട ജഡേജ ടെസ്റ്റ് കളിക്കുകയാണെന്നും കണക്കുകള്‍വെച്ച് ആരാധകര്‍ ആരോപിക്കുന്നു. ഈ വര്‍ഷം കളിച്ച 12 ഏകദിനങ്ങളില്‍ 27 ശരാശരിയില്‍ 189 റണ്‍സെടുത്ത ജഡേജയുടെ സ്ട്രൈക്ക് റേറ്റ് 64.28 മാത്രമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios