ഐപിഎല്ലില്‍ ഇതുവരെയുള്ള എല്ലാ സീസണിലും കളിച്ച ഏഴുതാരങ്ങളില്‍ ഒരാളാണ് മുപ്പത്തിയൊന്‍പതുകാരനായ കാര്‍ത്തിക്.

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അവസാന സീസണിനൊരുങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. മുപ്പത്തിയൊന്‍പതുകാരനായ കാര്‍ത്തിക് 2008ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനൊപ്പമാണ് ഐപിഎല്‍ കരിയറിന് തുടക്കമിട്ടത്. പിന്നീട് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ലയണ്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കും കളിച്ചു. 240 മത്സരങ്ങളില്‍ 20 അര്‍ധസെഞ്ച്വറിയോടെ നേടിയത് 4516 റണ്‍സ്.

ഐപിഎല്ലില്‍ ഇതുവരെയുള്ള എല്ലാ സീസണിലും കളിച്ച ഏഴുതാരങ്ങളില്‍ ഒരാളാണ് മുപ്പത്തിയൊന്‍പതുകാരനായ കാര്‍ത്തിക്. ഇതിനിടെ കാര്‍ത്തിക്കിന് നഷ്ടമായത് വെറും രണ്ടുമത്സരം മാത്രം. ഇന്ത്യക്കായി 26 ടെസ്റ്റില്‍ 1025 റണ്‍സും 94 ഏകദിനത്തില്‍ 1752 റണ്‍സും 60 ട്വന്റിയില്‍ 686 റണ്‍സും നേടിയിട്ടുണ്ട്. 2022ലെ ട്വന്റി 20 ലോകകപ്പില്‍ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ച കാര്‍ത്തിക് ഈ ഐപിഎല്ലോടെ അന്താരാഷ്ട്ര ക്രിക്കറ്റിനോടും വിടപറയും. ആര്‍സിബിയില്‍ എത്തുന്നതിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു കാര്‍ത്തിക്. ആര്‍സിബിയില്‍ ഫിനിഷറായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കാര്‍ത്തികിന് സാധിച്ചിരുന്നു. പിന്നാലെയാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തുന്നത്.

അടുത്തിടെ, ഇന്ത്യ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ലയണ്‍സ് താരത്തെ ബാറ്റിംഗ് കള്‍സട്ടന്റായി നിയോഗിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനായി രഞ്ജി ട്രോഫിയില്‍ കളിക്കുന്ന ദിനേശ് കാര്‍ത്തിക്ക് ഇതിനുശേഷം രഞ്ജി ട്രോഫി കളിക്കാനായി മടങ്ങിയിരുന്നു. 

ഒരു സിക്‌സടിക്കാന്‍ എന്തിനാണ് പത്ത് പന്തുകള്‍ കാത്തിരിക്കുന്നത്? ഐപിഎല്ലിന് മുമ്പ് നയം വ്യക്തമാക്കി സഞ്ജു

ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ചും സ്പിന്നര്‍മാര്‍ക്ക് സഹായം കിട്ടുന്ന പിച്ചുകളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നതിനെക്കുറിച്ചുമുള്ള ഉപദേശങ്ങള്‍ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ദിനേശ് കാര്‍ത്തിക് ഇംഗ്ലണ്ട് എ ടീം താരങ്ങള്‍ക്ക് നല്‍കി.