ത്തവണ ഒരുപാട് പ്രതീക്ഷയോടെയാണ് സഞ്ജു ഇറങ്ങുന്നത്. ടി20 ലോകകപ്പ് അടുത്തിരിക്കെ ഗംഭീര പ്രകടനം നടത്തേണ്ടത് സഞ്ജുവിന് അത്യാവശ്യമാണ്.

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുള്ള തയ്യാറെപ്പിലാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. കഴിഞ്ഞ ദിവസം സഞ്ജു പെരിന്തല്‍മണ്ണയില്‍ പരിശീലന സെഷനില്‍ പങ്കെടുത്തിരുന്നു. പിന്നാലെ കൊച്ചിയിലെത്തുകയായിരുന്നു താരം. ഇത്തവണ ഒരുപാട് പ്രതീക്ഷയോടെയാണ് സഞ്ജു ഇറങ്ങുന്നത്. ടി20 ലോകകപ്പ് അടുത്തിരിക്കെ ഗംഭീര പ്രകടനം നടത്തേണ്ടത് സഞ്ജുവിന് അത്യാവശ്യമാണ്. ടീമിലേക്ക് പരിഗണന വരണമെങ്കില്‍ അത്ഭുത പ്രകടനം തന്നെ സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടാവണം. ആരാധകര്‍ കാത്തിരിക്കുന്നതും അതിന് വേണ്ടിയാണ്.

ഇപ്പോള്‍ തന്റെ നയം വ്യക്തമാക്കുകയാണ് സഞ്ജു. മലയാളി താരം പറയുന്നതിങ്ങനെ... ''ക്രിക്കറ്റില്‍ ഏറ്റവും മികച്ച രാജ്യത്താണ് ഞാന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ഒരുപാട് കഴിവുള്ള പ്രതിഭങ്ങള്‍ നമ്മള്‍ക്കുണ്ട്. ക്രിക്കറ്റ് നിലവാരം ഉയര്‍ന്ന തലത്തിലാണ്. കേരളത്തില്‍ നിന്ന് വരുന്ന ഞാന്‍ ദേശീയ ടീമില്‍ സ്ഥാനമുറപ്പിക്കണമെങ്കില്‍ വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്യണം. ഞാനെപ്പോഴും എന്റേതായിട്ടുള്ള എന്തെങ്കിലും കൂട്ടിചേര്‍ക്കാന്‍ ആഗ്രഹിച്ചു. ഞാന്‍ എപ്പോഴും ബാറ്റ് ചെയ്യുന്ന രീതിയില്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍ ആഗ്രഹിച്ചു. അത് ആദ്യ പന്തില്‍ സിക്‌സടിക്കണെന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. ഒരു സിക്സര്‍ അടിക്കാന്‍ എന്തിനാണ് 10 പന്തുകള്‍ കാത്തിരിക്കേണ്ടത്?'' സഞ്ജു പറഞ്ഞു.

സഞ്ജു തുടര്‍ന്നു... ''എനിക്ക് മാത്രവും എന്റെ അടുത്ത ആളുകള്‍ക്കും അറിയാവുന്നതുമായ ഒരുപാട് കാര്യങ്ങള്‍ തിരശീലയ്ക്ക് പിന്നില്‍ നടക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ ഭംഗിയായി ചെയ്യാന്‍ സാധിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ കളിക്കുന്ന ടീമിന് വേണ്ടി ഗംഭീര പ്രകടന നടത്തണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്.'' സഞ്ജു പറഞ്ഞുനിര്‍ത്തി.

സ്റ്റംപ് പരമാവധി മറച്ചിട്ടും രോഹിത് രക്ഷപ്പെട്ടില്ല! സ്റ്റോക്‌സിന് പരമ്പരയിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ്

എങ്ങനെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായതെന്നുമുള്ള ചോദ്യത്തിനും സഞ്ജു നേരത്തെ മറുപടി പറഞ്ഞിരുന്നു. അതിങ്ങനെ.. ''ഞങ്ങള്‍ ദുബായില്‍ കളിക്കുകയായിരുന്നു എന്നാണോര്‍മ്മ. ടീമിനെ നയിക്കാന്‍ ഞാന്‍ തയ്യാറാണോ എന്ന് പ്രധാന ഉടമ ബദാലെ എത്തി ചോദിച്ചു. ഞാന്‍ പറഞ്ഞു തയ്യാറെന്ന്. ഫ്രാഞ്ചൈസിയില്‍ മതിയായ കാലയളവും ക്യാപ്റ്റനാകാന്‍ തക്ക മത്സരപരിചയവും കൈവരിച്ചു എന്ന് തോന്നിയതിനാലാണിത്. ടീമിനെ നയിക്കാനാകും എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു.'' സഞ്ജു പറഞ്ഞു.