Asianet News MalayalamAsianet News Malayalam

ലൗറയ്ക്ക് അര്‍ധ സെഞ്ചുറി! റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഗുജറാത്ത് ജെയന്റ്‌സിന് മികച്ച സ്‌കോര്‍

പവര്‍പ്ലേയില്‍ ഗുജറാത്തിന് ഒരു വിക്കറ്റ് നഷ്ടമായിരുന്നു. സോഫിയ ഡംഗ്ലിയെ (16) സോഫ് ഡിവൈന്‍ ബൗള്‍ഡാക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ലൗറ- സബിനേനി മേഘ്‌ന സഖ്യം ഗുജറാത്തിനെ മികച്ച നിലയിലേക്ക് നയിച്ചു.

rcb need 189 runs to win against gujarat giants ins wpl saa
Author
First Published Mar 18, 2023, 9:16 PM IST

മുംബൈ: വനിത പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജെയന്റ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൂറ്റന്‍ വിജയലക്ഷ്യം. മുംബൈ, ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഗുജറാത്തിനെ ലൗറ വോള്‍വാര്‍ട്ടിന്റെ (42 പന്തില്‍ 68) കരുത്തില്‍ 189 റണ്‍സാണ് ഗുജറാത്ത് അടിച്ചെടുത്തത്. അഷ്‌ലി ഗാര്‍ഡ്‌നര്‍ (26 പന്തില്‍ 41) നിര്‍ണായക സംഭാവന നല്‍കി. ശ്രേയങ്ക പാട്ടില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ആര്‍സിബി ഒരു മാറ്റവുമായിട്ടാണ് ഇറങ്ങുന്നത്. രേണുക സിംഗിന് പകരം പ്രീതി ബോസ് ടീമിലെത്തി. ഗുജറാത്തും ഒരു മാറ്റം വരുത്തി. മാന്‍സി ജോഷിക്ക് പകരം സബിനേനി മേഘ്‌ന ടീമിലെത്തി. 

പവര്‍പ്ലേയില്‍ ഗുജറാത്തിന് ഒരു വിക്കറ്റ് നഷ്ടമായിരുന്നു. സോഫിയ ഡംഗ്ലിയെ (16) സോഫ് ഡിവൈന്‍ ബൗള്‍ഡാക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ലൗറ- സബിനേനി മേഘ്‌ന സഖ്യം ഗുജറാത്തിനെ മികച്ച നിലയിലേക്ക് നയിച്ചു. ഇരുവരും 63 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ മേഘ്‌നയെ ശ്രേയങ്ക പാട്ടീല്‍ പുറത്താക്കി. എന്നാല്‍ തുടര്‍ന്നെത്തിയ ഗാര്‍ഡ്‌നറും മികച്ച പ്രകടനം പുറത്തെടുത്തു. 52 റണ്‍സാണ് ഗാര്‍ഡ്‌നര്‍ - ലൗറ സഖ്യം കൂട്ടിചേര്‍ത്തത്. ലൗറ മടങ്ങുമ്പോള്‍ മൂന്നിന് 142 എന്ന നിലയിലായിരുന്നു ഗുജറാത്ത്. രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ലൗറയുടെ ഇന്നിംഗ്‌സ്. പിന്നാലെ ഗാര്‍ഡ്‌നറും മടങ്ങി. എന്നാല്‍, ദയാലന്‍ ഹേമലത (16)- ഹര്‍ലീന്‍ ഡിയോള്‍ (12) സഖ്യം ഗുജറാത്തിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 27 റണ്‍സ് കൂട്ടിചേര്‍ത്തു. 

ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ സ്‌നേഹ് റാണ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ അവസാന രണ്ട് സ്ഥാനത്ത് നില്‍ക്കുന്ന ടീമുകളാണ് ഇരുവരും. ഗുജറാത്ത് നാലാതും ആര്‍സിബി അഞ്ചാം സ്ഥാനത്തുമാണ്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: സോഫി ഡിവൈന്‍, സ്മൃതി മന്ദാന, എല്ലിസ് പെറി, ഹീതര്‍ നൈറ്റ്, റിച്ചാ ഘോഷ്, കനിക അഹൂജ, ശ്രേയങ്ക പാട്ടീല്‍, ദിശ കസത്, മേഗന്‍ ഷട്ട്, ആശ ശോഭന, പ്രീതി ബോസ്. 

ഗുജറാത്ത് ജെയ്ന്റ്‌സ്: സോഫിയ ഡംഗ്ലി, ലൗറ വോള്‍വാര്‍ട്ട്, ഹര്‍ലീന്‍ ഡിയോള്‍, അഷ്‌ലി ഗാര്‍ഡ്‌നര്‍, ദയാലന്‍ ഹേമലത, സബിനേനി മേഘ്‌ന, സുഷ്മ വര്‍മ, കിം ഗാര്‍ത്, സ്‌നേഹ് റാണ, തനുജ കന്‍വാര്‍, അശ്വനി കുമാരി.

അസാമാന്യ മെയ്‌വഴക്കം! ദേവിക വൈദ്യയെ പറന്നുപിടിച്ച് ഹര്‍മന്‍പ്രീത് കൗര്‍; വൈറല്‍ വീഡിയോ കാണാം

Follow Us:
Download App:
  • android
  • ios