സ്‌കോര്‍ പിന്തുടരുമ്പോള്‍ ഓപ്പണര്‍മാര്‍ക്ക് പിന്നാലെ കിരണ്‍ നാവ്‌ഗൈറും (12) നിരാശപ്പെടുത്തിയിരുന്നു. ഇതോടെ യുപി മൂന്നിന് 27 എന്ന നിലയിലായി. എന്നാല്‍ തഹ്ലിയ മഗ്രാത് (38)- ഗ്രേസ് ഹാരിസ് (39) സഖ്യം ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി വിജയപ്രതീക്ഷ നല്‍കി.

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. തുടര്‍ച്ചയായ അഞ്ച് വിജയങ്ങളുമായെത്തിയ മുംബൈയുടെ ആദ്യ തോല്‍വിയായിരുന്നിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ 127ന് പുറത്താവുകയായിരുന്നു. ഹെയ്‌ലി മാത്യൂസ് (35), ഹര്‍മന്‍പ്രീത് കൗര്‍ (25), ഇസി വോംഗ് (32) എന്നിവര്‍ക്ക് മാത്രമാണ് മുംബൈ നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്.

മറുപടി ബാറ്റിംഗില്‍ 19.3 ഓവറില്‍ യുപി ലക്ഷ്യം മറികടന്നു. എന്നാല്‍ അത്ര നല്ല തുടക്കമായിരുന്നില്ല യുപിക്ക്. സ്‌കോര്‍ബോര്‍ഡില്‍ 21 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ദേവിക വൈദ്യ (1), അലീസ ഹീലി (8) എന്നിവരെ യുപിക്ക് നഷ്ടമായി. ഇതില്‍ ദേവികയെ ഹെയ്‌ലി മാത്യൂസിന്റെ പന്തില്‍ സ്ലിപ്പില്‍ ഹര്‍മന്‍പ്രീത് പിടികൂടുകയായിരുന്നു. പുറത്താക്കാനെടുത്ത ക്യാച്ചിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വലത്തോട് ഡൈവ് ചെയ്താണ് ഹര്‍മന്‍ പന്ത് കയ്യിലൊതുക്കിയത്. വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…

സ്‌കോര്‍ പിന്തുടരുമ്പോള്‍ ഓപ്പണര്‍മാര്‍ക്ക് പിന്നാലെ കിരണ്‍ നാവ്‌ഗൈറും (12) നിരാശപ്പെടുത്തിയിരുന്നു. ഇതോടെ യുപി മൂന്നിന് 27 എന്ന നിലയിലായി. എന്നാല്‍ തഹ്ലിയ മഗ്രാത് (38)- ഗ്രേസ് ഹാരിസ് (39) സഖ്യം ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി വിജയപ്രതീക്ഷ നല്‍കി. ഇരുവരും 44 റണ്‍സ് കൂട്ടിചേര്‍ത്തു. മഗ്രാത്തിനെ പുറത്താക്കി അമേലിയ കേര്‍ മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. ഗ്രേസിനേയും കേര്‍ തന്നെ മടക്കി. അപ്പോഴേക്കും യുപിക്ക് വിജയപ്രതീക്ഷയായിരുന്നു. 

പിന്നീട് ദീപ്തി ശര്‍മ (13)- എക്ലെസ്‌റ്റോണ്‍ (16) സഖ്യം അവസാന ഓവറില്‍ യുപിയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറില്‍ അഞ്ച് റണ്‍സായിരുന്നു യുപിക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. പന്തെറിഞ്ഞത് ഇസി വോംഗ്. ആദ്യ രണ്ട് പന്തുകളിലും താരം റണ്‍സൊന്നും വിട്ടുകൊടുത്തില്ല. എന്നാല്‍ മൂന്നാം പന്തില്‍ സിക്‌സ് നേടി സോഫി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

'അവനെ സഹായിക്കാന്‍ തയ്യാറാണ്'! ഉമ്രാന്‍ മാലിക്കിന് ഉപദേശവുമായി പാകിസ്ഥാന്‍ ഇതിഹാസം