ഈ വര്‍ഷം ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്തിയ താരമാണ് ജാക്‌സ്. ബംഗ്ലാദേശിലെ ഏകദിന അരങ്ങേറ്റത്തിന് മുമ്പ് പാകിസ്ഥാനെതിരെ ടി20- ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിരുന്നു.
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനൊരുങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കനത്ത തിരിച്ചടി. അവരുടെ ഇംഗ്ലീഷ് താരം വില്‍ ജാക്‌സിന് ഐപിഎല്‍ നഷ്ടമാവും. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് താരത്തിന് പരിക്കേല്‍ക്കുക്കുന്നത്. ഇത്തവണ താരലേലത്തില്‍ 3.2 കോടിക്കാണ് ആര്‍സിബി ജാക്‌സിനെ ടീമിലെത്തിച്ചിരുന്നത്. ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരത്തിന്റെ പേശികള്‍ക്ക് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയ്ക്ക് ശേഷം താരം ഐപിഎല്ലില്‍ നിന്ന് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു. പ്രമുക സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്തിയ താരമാണ് ജാക്‌സ്. ബംഗ്ലാദേശിലെ ഏകദിന അരങ്ങേറ്റത്തിന് മുമ്പ് പാകിസ്ഥാനെതിരെ ടി20- ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിരുന്നു. ഇപ്പോഴത്തെ പരിക്ക് ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാമെന്ന മോഹങ്ങള്‍ക്ക് തിരിച്ചടിയാവും. ജാക്‌സിന് പകരം ന്യൂസിലന്‍ഡ് താരം മൈക്കല്‍ ബ്രേസ് വെല്ലിനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ആര്‍സിബി. താരലേലത്തില്‍ ബ്രേസ്‌വെല്ലിന്റെ കാര്യത്തില്‍ ആരും താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഒരു കോടിയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാനവില. മുമ്പ് ഐപിഎല്ലില്‍ കളിച്ചിട്ടില്ലാത്ത താരം കൂടിയാണ് ബ്രേസ്‌വെല്‍. മുംബൈ ഇന്ത്യന്‍സിനെതിരെ ഏപ്രില്‍ രണ്ടിനാണ് ആര്‍സിബിയുടെ ആദ്യ മത്സരം.
ആര്‍സിബി: ഫാഫ് ഡു പ്ലെസിസ്, ഫിന്‍ അലന്‍, രജത് പിടദാര്‍, വിരാട് കോലി, അനുജ് റാവത്ത്, ദിനേശ് കാര്‍ത്തിക്, ഡേവിഡ് വില്ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഹര്‍ഷല്‍ പട്ടേല്‍, മഹിപാല്‍ ലോംറോര്‍, ഷഹ്ബാസ് അഹമ്മദ്, സുയഷ് പ്രഭുദേശായ്, വാനിന്ദു ഹസരങ്ക, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, കരണ്‍ ശര്‍മ, സിദ്ധാര്‍ത്ഥ് കൗള്‍, മുഹമ്മദ് സിറാജ്, റീസെ ടോപ്ലി, ഹിമാന്‍ഷു ശര്‍മ, രജന്‍ കുമാര്‍, അവിനാഷ് സിംഗ്, സോനു യാദവ്, മനോജ് ഭണ്ഡാകെ.
