ചെന്നൈ: ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഓപ്പൺ ചെയ്യാനും തയ്യാറാണെന്ന് സ്പിന്‍ ഓള്‍ റൗണ്ടര്‍ വാഷിംഗ്ടൺ സുന്ദർ. കോച്ച് രവി ശാസ്ത്രിയുടെ വാക്കുകൾ ടീമിലെ ഓരോ താരങ്ങൾക്കും വലിയ ഊർജ്ജമാണ് പകരുന്നതെന്നും വാഷിംഗ്ടൺ സുന്ദർ പറഞ്ഞു.

ബ്രിസ്ബെയ്ൻ ടെസ്റ്റിൽ രവീന്ദ്ര ജഡേജയ്ക്ക് പകരം ടീമിലെത്തിയ വാഷിംഗ്ടൺ ആദ്യ ഇന്നിംഗ്സിൽ നിർണായകമായ 62 റൺസെടുത്തിരുന്നു. ഡ്രസ്സിംഗ് റൂമിൽ രവി ശാസ്ത്രിയുടെ വാക്കുകൾ മികച്ച പ്രകടനം നടത്താൻ പ്രേരിപ്പിക്കും. സ്പിന്നറായി ടീമിലെത്തി ഇന്ത്യക്കായി ഓപ്പൺ ചെയ്ത താരമാണ് ശാസ്ത്രി.

ഇതുപോലെ ഓപ്പൺ ചെയ്യാൻ അവസരം കിട്ടിയാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നും വാഷിംഗ്ടൺ പറഞ്ഞു. ഇന്ത്യയുടെ അണ്ടർ 19 ടീമിൽ കളിക്കുമ്പോൾ ടോപ് ഓർഡർ ബാറ്റ്സ്മാനായിരുന്നു 21കാരനായ വാഷിംഗ്ടൺ സുന്ദർ.