ഇരുവരും മെസിക്ക് ഫസ്റ്റ് ചോയിസ് വോട്ടാണ് കോടുത്തത്. ഇതിലൂടെ മെസിക്ക് അഞ്ച് പോയിന്റ് വീതം ലഭിച്ചു. ഹാളണ്ട് നേടിയ 48ന് ഒപ്പമെത്താന്‍ മെസിയെ സഹായിച്ചത് ഈ വോട്ടുകളാണെന്ന് പറയാം.
മാഡ്രിഡ്: ഫിഫ ദ ബെസ്റ്റില്‍ അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസിക്ക് വേണ്ടി വോട്ട് ചെയ്ത റയല്‍ മാഡ്രിഡ് താരങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം. റയലിന്റെ ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ച്, ഉറുഗ്വെന്‍ നായകന്‍ ഫെഡറിക്കോ വാല്‍വെര്‍ദെ എന്നിവരാണ് അര്‍ജന്റൈന്‍ ഇതിഹാസത്തിനായി വോട്ട് ചെയ്തത്. ഇരുവരും സ്പാനിഷ് ക്ലബ് റയലിന് വേണ്ടിയാണ് കളിക്കുന്നത്. മെസിയാവട്ടെ മുമ്പ് റയലിന്റെ ചിരവൈരികളായ ബാഴ്‌സലോണയ്ക്ക് വേണ്ടിയാണ് കളിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇരുവരും മെസിക്ക് വോട്ട് ചെയ്തത് ആരാധകര്‍ക്ക് അത്ര രസിച്ചില്ല. ഇരുവരുടേയും സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റുകള്‍ക്ക് കീഴില്‍ മോശം ഭാഷയിലാണ് റയല്‍ ആരാധകര്‍ പ്രതികരിച്ചത്.
ഇരുവരും മെസിക്ക് ഫസ്റ്റ് ചോയിസ് വോട്ടാണ് കോടുത്തത്. ഇതിലൂടെ മെസിക്ക് അഞ്ച് പോയിന്റ് വീതം ലഭിച്ചു. ഹാളണ്ട് നേടിയ 48ന് ഒപ്പമെത്താന്‍ മെസിയെ സഹായിച്ചത് ഈ വോട്ടുകളാണെന്ന് പറയാം. ഇതും റയല്‍ ആരാധകരെ ചൊടിപ്പിച്ചു. മാത്മ്രല്ല, മോഡ്രിച്ച് റയലുമായുള്ള കരാര്‍ അവസാനിക്കുമ്പോള്‍ മെസി കളിക്കുന്ന മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമിയിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകളും വന്നിരുന്നു. ഇതെല്ലാം കൂട്ടിവായിച്ചാണ് റയല്‍ ആരാധകര്‍ ഇരുവര്‍ക്കുമെതിരെ തിരിഞ്ഞത്. ചില കമന്റുകള്‍ വായിക്കാം...
ഇരുവര്‍ക്കും പുറമെ, മുഹമ്മദ് സലാ (ഈജിപ്ത്), റൊമേലു ലുകാകു (ബെല്‍ജിയം), ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്), ക്രിസ്റ്റ്യന്‍ പുലിസിച്ച് (യുഎസ്എ), വിര്‍ജില്‍ വാന്‍ ഡൈക്ക് (നെതര്‍ലന്‍ഡ്‌സ്), കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്), റോബര്‍ട്ട് ലെവന്‍ഡോസ്‌കി (പോളണ്ട്), തുടങ്ങിയവരെല്ലാം വോട്ട് ചെയ്തത് മെസിക്കായിരുന്നു. പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വോട്ട് ചെയ്തിരുന്നില്ല. അദ്ദേഹത്തിന് പകരമെത്തിയ പെപെ മൂന്ന് ചോയ്‌സിലും മെസിയെ ഉള്‍പ്പെടുത്തിയില്ല. മെസി ഫസ്റ്റ് ചോയ്‌സ് വോട്ട് ഹാളണ്ടിനായിരുന്നു. രണ്ടാം വോട്ട് എംബാപ്പെയ്ക്കും മൂന്നാം വോട്ട് ജൂലിയന്‍ അല്‍വാരസിനും നല്‍കി.
