ഒരു ടീം അതുവരെ എത്ര മത്സരങ്ങള്‍ കളിച്ചോ, അതുവരെ ആ ടീം ആകെ നേടിയ റണ്‍സിനെ കളിച്ച ഓവറുകള്‍ കൊണ്ട് ഹരിക്കുകയും വിട്ടുകൊടുത്ത റണ്‍സും ഓവറുകളും തമ്മിലെ വ്യത്യാസവും കണക്കാക്കിയാണ് നെറ്റ് റണ്‍റേറ്റ് നിശ്ചയിക്കുക.

ധരംശാല: ആദ്യ മൂന്ന് മത്സരങ്ങളില്‍ മികച്ച നെറ്റ് റണ്‍റേറ്റുണ്ടായിരുന്ന ഇന്ത്യക്ക് അടുത്ത രണ്ട് മത്സരത്തിലും ജയിച്ചിട്ടും നെറ്റ് റണ്‍റേറ്റില്‍ കുറവ് സംഭവിച്ചു. എന്താണ് കാരണം? അതിന് എന്താണ് റണ്‍റേറ്റ് എന്തെന്ന് ആദ്യം മനസിലാക്കാം. ഒരു ടീം നിശ്ചിത ഓവറില്‍ എത്ര റണ്‍സ് നേടുന്നു എന്നതിനെ അനുസരിച്ചിരിക്കും റണ്‍റേറ്റ്. ഉദാഹരണത്തിന് ഇന്ത്യക്കെതിരെ ന്യുസീലന്‍ഡ് 50 ഓവറില്‍ 273 റണ്‍സാണ് നേടിയത്. ഇപ്പോള്‍ 273നെ 50 കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന സംഖ്യ 5.46 ആണ് ന്യൂസിലന്‍ഡ് റണ്‍റേറ്റ്.

ഇന്ത്യയാകട്ടേ 48 ഓവറില്‍ 274 റണ്‍സ് നേടി. അപ്പോള്‍ 274നെ 48 കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന സംഖ്യയായ 5.70 ആണ് ഇന്ത്യയുടെ റണ്‍റേറ്റ്. ഈ രണ്ട് സംഖ്യകള്‍ അല്ലെങ്കില്‍ റണ്‍റേറ്റുകള്‍ തമ്മിലെ വ്യത്യാസം ആണ് നെറ്റ് റണ്‍റേറ്റ്. ഇതാണ് ഒരു മത്സരം മാത്രം നോക്കിയാല്‍ നെറ്റ് റണ്‍റേറ്റ് മാത്രം കണക്കാക്കുന്ന രീതി. ഇനി ഒന്നിലധികം ടീമുകള്‍ വിവിധ മത്സരങ്ങളില്‍ ഏറ്റമുട്ടുന്ന ടൂര്‍ണമെന്റുകളിലെ നെറ്റ് റണ്‍റേറ്റ് കണക്കാക്കുന്ന രീതി പരിശോധിക്കാം. ഒരു ടീം അതുവരെ എത്ര മത്സരങ്ങള്‍ കളിച്ചോ, അതുവരെ ആ ടീം ആകെ നേടിയ റണ്‍സിനെ കളിച്ച ഓവറുകള്‍ കൊണ്ട് ഹരിക്കുകയും വിട്ടുകൊടുത്ത റണ്‍സും ഓവറുകളും തമ്മിലെ വ്യത്യാസവും കണക്കാക്കിയാണ് നെറ്റ് റണ്‍റേറ്റ് നിശ്ചയിക്കുക.

ഉദാഹരണത്തിന് ലോകകപ്പിലെ അഞ്ച് മത്സരങ്ങളില്‍ ആകെ എത്ര ഓവറില്‍ ഇന്ത്യ എത്ര റണ്‍സ് നേടി എന്നതും എത്ര ഓവറുകളില്‍ എത്ര റണ്‍സ് വഴങ്ങി എന്നതും തമ്മിലെ വ്യത്യാസമാകും നെറ്റ് റണ്‍റേറ്റ്. എന്നാല്‍ അതില്‍ ഒരു പ്രധാനപ്പട്ട കാര്യം കൂടി അറിയേണ്ടതുണ്ട്. ഒരു ടീം നിശ്ചിത 50 ഓവറിന് മുന്‍പ് ഓള്‍ഔട്ട് ആയാലും നെറ്റ് റണ്‍റേറ്റ് പരിഗണിക്കുന്നത് ആകെ കളിക്കേണ്ടിയിരുന്ന 50 ഓവര്‍ കണക്കാക്കിയാകും. ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ എതിരാളികളുടെ വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്ക് വേണ്ടിവന്നത് ഓസ്‌ട്രേലിയക്കെതിരെ 41.2, അഫ്ഗാനിസ്ഥാനെതിരെ 35, പാകിസ്ഥാനെതിരെ 30.3 ഓവറുകളാണ്.

താരതമ്യേന കുറഞ്ഞ ഓവറുകളില്‍ ഇന്ത്യ ജയിച്ചതിനായില്‍ മൂന്ന് മത്സരങ്ങള്‍ക്കൊടുവില്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് 1.67 ആയി ഉയര്‍ന്നിരുന്നു എന്നാല്‍ ബംഗ്ലാദേശിനെതിരെ ജയിക്കാന്‍ 41.3 ഓവറും ന്യുസീലന്‍ഡിനെതിരെ 48 ഓവറും ഇന്ത്യക്ക് കളിക്കേണ്ടിവന്നു. അതായത് മുന്‍ മത്സരങ്ങളെ അപേക്ഷിച്ച് റണ്‍റേറ്റില്‍ ഇടിവുണ്ടായി അതുകൊണ്ട് തന്നെ മൂന്നില്‍ നിന്ന് അഞ്ച് മത്സരങ്ങളിലേക്ക് എത്തുമ്പോള്‍ ആകെയുള്ള നറ്റ് റണ്‍റേറ്റിലും ഈ കുറവ് പ്രതിഫലിച്ചു. അതാണ് പാകിസ്ഥാനെതിരെ ജയിച്ചപ്പോള്‍ 1.67 ആയിരുന്ന നെറ്റ് റണ്‍റേറ്റ് ബംഗ്ലാദേശിനെതിരായ മത്സരശഷം 1.58ഉം ന്യുസീലന്‍ഡിനെ തോല്‍പ്പിച്ച ശേഷം 1.35 ആയും കുറയാന്‍ കാരണം

അപ്പോള്‍ കുറഞ്ഞ ഓവറില്‍ ജയിച്ചാല്‍ നെറ്റ് റണ്‍ററ്റില്‍ കുതിപ്പുണ്ടാകുമെന്ന് ചുരുക്കം. ഇല്ലെങ്കില്‍ ജയിച്ച് പോയിന്റ് കൂടിയാലും നെറ്റ് റണ്‍റേറ്റില്‍ കുറവുണ്ടാകും.

ഇങ്ങനെ പോയാല്‍ ഡി കോക്ക് സാക്ഷാല്‍ സച്ചിനേയും മറികടക്കും! റണ്‍വേട്ടക്കാരില്‍ കോലിയും രോഹിത്തും പിന്നില്‍