Asianet News MalayalamAsianet News Malayalam

ഇങ്ങനെ പോയാല്‍ ഡി കോക്ക് സാക്ഷാല്‍ സച്ചിനേയും മറികടക്കും! റണ്‍വേട്ടക്കാരില്‍ കോലിയും രോഹിത്തും പിന്നില്‍

അഞ്ച് കളികളില്‍ 62.20 ശരാശരിയില്‍ 311 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മൂന്നാമത്. പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

quinton de kock back top in most runs in odi world cup 2023 saa
Author
First Published Oct 24, 2023, 8:07 PM IST

മുംബൈ: ഏകദിന ലോകകപ്പ് റണ്‍വേട്ടയില്‍ റണ്‍വേട്ടയില്‍ വിരാട് കോലിയെ പിന്തള്ളി ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക്. ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയതോടെയാണ് (140 പന്തില്‍ 174) ഡി കോക്ക് ഒന്നാമതെത്തിയത്. അഞ്ച് മത്സരങ്ങളില്‍ 407 റണ്‍സാണ് ഡി കോക്കിന്റെ സമ്പാദ്യം. 81.40 ശരാശരിയിലാണ് നേട്ടം. 114.97 സ്‌ട്രൈക്ക് റേറ്റുണ്ട് ഡി കോക്കിന്. കോലി രണ്ടാമതുണ്ട്. ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ അഞ്ച് റണ്‍സിന് സെഞ്ചുറി നഷ്ടമായിരുന്നു കോലിക്ക്. അഞ്ച് കളികളില്‍ 118 ശരാശരിയില്‍ 354 റണ്‍സടിച്ചാണ് കോലി രണ്ടാമതെത്തിയത്. 

അഞ്ച് കളികളില്‍ 62.20 ശരാശരിയില്‍ 311 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മൂന്നാമത്. പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ച് മത്സരങ്ങളില്‍ 302 റണ്‍സാണ് താരം നേടിയത്. ബാറ്റിംഗില്‍ ആദ്യ 15ല്‍ കോലിയും രോഹിത്തുമല്ലാതെ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ആരുമില്ല. ന്യൂസിലന്‍ഡിന്റെ രചിന്‍ രവീന്ദ്ര (290) അഞ്ചാം സ്ഥാനക്കരനാണ്. ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസന്‍ (288) ആറാമത്. 

ഇന്ന് ബംഗ്ലദേശിനെതിരെ 49 പന്തില്‍ 90 റണ്‍സാണ് ക്ലാസന്‍ നേടിയത്. ഇതോടെ കിവീസിന്റെ തന്നെ ഡാരില്‍ മിച്ചല്‍ (268) ഏഴാം സ്ഥാനത്തായി. ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രം (265), അബ്ദുള്ള ഷെഫീഖ് (255),  ഡെവോണ്‍ കോണ്‍വെ (249) എന്നിവരാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റുതാരങ്ങള്‍. ഇങ്ങനെ പോയാല്‍ ഒരു ലോകകപ്പില്‍ ഏറ്റവും കുടുതലര്‍ റണ്‍സെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ (673) റെക്കോര്‍ഡ് പഴങ്കഥയാവും.

വിക്കറ്റ് വേട്ടയില്‍ ന്യൂസിലന്‍ഡിന്റെ മിച്ചല്‍ സാന്റ്‌നറാണ് ഒന്നാമത്. അഞ്ച് കളികളില്‍ 12 വിക്കറ്റുമായാണ് സാന്റ്‌നര്‍ ഒന്നാം സ്ഥാനത്തെത്തിയത്. അഞ്ച് മത്സരങ്ങളില്‍ 11 വിക്കറ്റുമായി ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര രണ്ടാം സ്ഥാനത്തുണ്ട്. നാല് മത്സരങ്ങളില്‍ 11 വിക്കറ്റുമായി ശ്രീലങ്കയുടെ ദില്‍ഷന്‍ മധുഷങ്കയും ബുമ്രയ്‌ക്കൊപ്പമാണ്. മാറ്റ് ഹെന്റി (10), ഷഹീന്‍ അഫ്രീദി (10) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അഞ്ച് കളികളില്‍ എട്ട് വിക്കറ്റെടുത്ത കുല്‍ദീപ് യാദവും ഇത്രയും മത്സരങ്ങില്‍ ഏഴ് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജ എന്നിവരും ആദ്യ പതിനഞ്ചിലുണ്ട്.

പാകിസ്ഥാനെതിരായ ജയം നൃത്തം ചെയ്ത് ആഘോഷിക്കരുത്! അഫ്ഗാനില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി താലിബാന്‍ -വീഡിയോ

Follow Us:
Download App:
  • android
  • ios