10 റണ്‍സ് കൂടി നേടിയാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് 500 റണ്‍സ് പൂര്‍ത്തിയാക്കാം. ഇപ്പോള്‍ 10 ഏകദിന ഇന്നിംഗ്‌സുകളില്‍ 490 റണ്‍സാണ് കിഷന്റെ സമ്പാദ്യം.

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനം ഇന്ന് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ താരങ്ങളെ കാത്ത് ചില റെക്കോര്‍ഡുകള്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷാന്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരെ കാത്താണ് റെക്കോര്‍ഡുകളുള്ളത്. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അവസാന മത്സരവും പരമ്പര തൂത്തുവാരാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ന്യൂസിലന്‍ഡ് ആവട്ടെ ആശ്വാസജയവും ലക്ഷ്യമിടുന്നു. 

10 റണ്‍സ് കൂടി നേടിയാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് 500 റണ്‍സ് പൂര്‍ത്തിയാക്കാം. ഇപ്പോള്‍ 10 ഏകദിന ഇന്നിംഗ്‌സുകളില്‍ 490 റണ്‍സാണ് കിഷന്റെ സമ്പാദ്യം. ഇന്ന് 500 പൂര്‍ത്തിയാക്കിയാല്‍ വേഗത്തില്‍ ഇത്രയും റണ്‍സെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാവാം കിഷന്. ശുഭ്മാന്‍ ഗില്ലാണ് ഒന്നാമന്‍. 10 ഏകദിന ഇന്നിംഗ്‌സിലാണ് ഗില്‍ 500 പൂര്‍ത്തിയാക്കിയത്. 11-ാം ഇന്നിംഗ്‌സിനാണ് കിഷന്‍ ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിംഗ് സിദ്ദുവും കിഷനൊപ്പമുണ്ട്. ശിഖര്‍ ധവാന്‍ (13), കേദാര്‍ ജാദവ് (13), ശ്രേയസ് അയ്യര്‍ (13) എന്നിവരും പട്ടികയിലുണ്ട്. ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളും സെഞ്ചുറികളും നേടുന്ന കാര്യത്തില്‍ സച്ചിനെ മറികടക്കാനുള്ള അവസരം വിരാട് കോലിക്കുണ്ട്.

ന്യൂസിലന്‍ഡിനെതിരെ അഞ്ച് ഏകദിന സെഞ്ചുറികള്‍ സച്ചിനും കോലിക്കുമുണ്ട്. ഇന്ന് ഒരു സെഞ്ചുറി നേടിയാല്‍ സച്ചിനെ മറികടക്കാന്‍ കോലിക്കാവും. അതോടൈാപ്പം ആറ് സെഞ്ചുറികള്‍ നേടിയ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനൊപ്പം എത്തുകയും ചെയ്യാം. കോലി ന്യൂസിലന്‍ഡിനെതിരെ 28 ഏകദിന ഇന്നിംഗ്സുകളാണ് കളിച്ചിട്ടുള്ളത്. സച്ചിന്‍ 41 ഇന്നിംഗ്സുകളും കളിച്ചു. അര്‍ധ സെഞ്ചുറികളുടെ കാര്യമെടുത്താല്‍ സച്ചിനും കോലിയും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണ്. ഇരുവര്‍ക്കും കിവീസിനെതിരെ 13 ഫിഫ്റ്റികള്‍ വീതമാണുള്ളത്. ഒരു അര്‍ധ സെഞ്ചുറി നേടിയാല്‍ ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ ഫിഫ്റ്റികളുള്ള ഇന്ത്യന്‍ താരമാവും കോലി.

കിഷനും രാഹുലും സഞ്ജുവുമുണ്ട്, ഏകദിന ലോകകപ്പില്‍ ആര് കീപ്പറാകുമെന്ന ചോദ്യത്തിന് മറുപടിയുമായി ദ്രാവിഡ്