Asianet News MalayalamAsianet News Malayalam

കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുന്നത് ക്രിക്കറ്റിനോട് ചെയ്യുന്ന വലിയ പാതകമെന്ന് ഗ്രെയിം സ്വാന്‍

വിരാട് കോലിയെ ഈ സമയം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റുന്നത് ക്രിക്കറ്റിനോടു തന്നെ ചെയ്യുന്ന വലിയ പാതകമായിരിക്കും. അത്തരമൊരു വഴി ഇന്ത്യ തെരഞ്ഞെടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല.

Removing Virat Kohli from captain post would be an absolute crime against cricket, says Graeme Swann
Author
London, First Published Jun 25, 2021, 5:01 PM IST

ലണ്ടന്‍: ഐസിസി ചാമ്പ്യന്‍ഷിപ്പുകളില്‍ തുടര്‍ച്ചയായി കിരീടം കൈവിടുന്നതിന്‍റെ പേരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് വിരാട് കോലിയെ മാറ്റുന്നത് ക്രിക്കറ്റിനോട് തന്നെ ചെയ്യുന്ന വലിയ പാതകമായിരിക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാന്‍. കോലി യഥാര്‍ത്ഥ ചാമ്പ്യനാണെന്നും ഇന്ത്യന്‍ ടീമിനെ കരുത്തുറ്റ ടീമാക്കിയ സൂപ്പര്‍ താരമാണെന്നും  സ്വാന്‍ പറഞ്ഞു.

സ്വന്തം ജോലിയോട് 100 ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന താരമാണ് കോലി. ഒരു വിക്കറ്റ് വീഴുമ്പോഴും ക്യാച്ച് പാഴാക്കുമ്പോഴുമെല്ലാം അദ്ദേഹത്തിന്‍റെ മുഖത്ത് വരുന്ന വികാരപ്രകടനങ്ങള്‍ കണ്ടാല്‍ അത് മനസിലാവും. അതുകൊണ്ടുതന്നെ വിരാട് കോലിയെ ഈ സമയം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റുന്നത് ക്രിക്കറ്റിനോടു തന്നെ ചെയ്യുന്ന വലിയ പാതകമായിരിക്കും. അത്തരമൊരു വഴി ഇന്ത്യ തെരഞ്ഞെടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ തോല്‍ക്കാന്‍ കാരണം അവര്‍ മതിയായ തയാറെടുപ്പകള്‍ നടത്താത്തുകൊണ്ടും അതിനുള്ള സമയം ലഭിക്കാത്തതുകൊണ്ടുമാണ്.

Removing Virat Kohli from captain post would be an absolute crime against cricket, says Graeme Swann

 

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഫൈനലിലെ പ്രധാന വ്യത്യാസവും ഇതു മാത്രമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിച്ചെത്തുന്ന കിവീസ് നല്ല തയാറെടുപ്പ് നടത്തിയിരുന്നു.  ഇന്ത്യക്കാകട്ടെ സതാംപ്ടണില്‍ നെറ്റ്സില്‍ മാത്രമാണ് പരിശീലനം നടത്താനായത്. യഥാര്‍ത്ഥ മത്സരം പോലെയല്ല നെറ്റ്സിലെ  പരിശീലനം. ഫൈനലിന് ഇറങ്ങുമ്പോള്‍ കാര്യങ്ങളെല്ലാം ന്യൂസിലന്‍ഡിന് അനുകൂലമായിരുന്നു. അതുതന്നെയാണ് കിരീടം കിവീസിന്‍റെ കൈകകളിലെത്താന്‍ കാരണമെന്നും സ്വാന്‍ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മഴ മൂലം രണ്ട് ദിവസം നഷ്ടമായിട്ടും കിവീസ് എട്ടു വിക്കറ്റ് ജയം നേടിയിരുന്നു. റിസര്‍വ് ദിനത്തിലെ കളിയിലാണ് ന്യൂസിലന്‍ഡ് വിജയം പിടിച്ചെടുത്തത്. 2013നുശേഷം ഐസിസി ചാമ്പ്യന്‍ഷിപ്പുകളിലൊന്നും കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല.

Follow Us:
Download App:
  • android
  • ios