ജീവിതത്തില്‍ ലഭിച്ച എല്ലാ സൗഭാഗ്യങ്ങള്‍ക്കും ഞാന്‍ കടപ്പെട്ടവനാണ്. എന്നാല്‍ കഴിഞ്ഞ ദീവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത എന്‍റെ സോഷ്യല്‍ മീഡിയ വരുമാനത്തെക്കുറിച്ചാണ്.
ദില്ലി: സെലിബ്രിറ്റി താരങ്ങളുടെ ഇന്‍സ്റ്റഗ്രാം വരുമാനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി ലോകത്തെ ടോപ് 20 ലിസ്റ്റില്‍ ഇടം നേടിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്‍സ്റ്റഗ്രാമിലെ സ്പോണ്‍സേര്‍ഡ് പോസ്റ്റിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ഈടാക്കുന്ന താരം വിരാട് കോലിയാണെന്നായിരുന്നു വാര്‍ത്ത. ഇന്‍സ്റ്റഗ്രാമിലോ ഓരോ സ്പോണ്‍സേര്‍ഡ് പോസ്റ്റിനും കോലി 11.45 കോടി രൂപയാണ് ഈടാക്കുന്നത് എന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു.
ഫുട്ബോള്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(26.75 കോടി), ലിയോണല്‍ മെസി(21.49 കോടി) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ലിസ്റ്റില്‍ വിരാട് കോലിയുടെ സ്ഥാനം പതിനാലാമതായിരുന്നു. എന്നാല്‍ ഇതിന് പിന്നിലെ കണക്കുകള്‍ യാഥാര്‍ത്ഥ്യമല്ലെന്ന് തുറന്നു പറയുകയാണ് വിരാട് കോലിയിപ്പോള്‍.
ഇന്‍സ്റ്റഗ്രാം വരുമാനം, കോലി ടോപ് 20യില്‍; ഓരോ പോസ്റ്റിനും നേടുന്നത്
ജീവിതത്തില്‍ ലഭിച്ച എല്ലാ സൗഭാഗ്യങ്ങള്‍ക്കും ഞാന്‍ കടപ്പെട്ടവനാണ്. എന്നാല്‍ കഴിഞ്ഞ ദീവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത എന്‍റെ സോഷ്യല്‍ മീഡിയ വരുമാനത്തെക്കുറിച്ചാണ്. അത് തെറ്റാണെന്ന് കോലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ബെംഗലൂരു ആസ്ഥാനമായ ട്രേഡിംഗ് ഇന്‍വസ്റ്റ്മെന്‍റ് സ്ഥാപനമായ സ്റ്റോക്ഗ്രോ വിരാട് കോലിയുടെ സ്വത്തുക്കളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ജൂണില്‍ പുറത്തുവിട്ടിരുന്നു. ഫോര്‍ബ്സ് അടക്കമുള്ള മാധ്യമങ്ങളെ ഉദ്ധരിച്ച് സ്റ്റോക്ഗ്രോ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിരാട് കോലിക്ക് 1050 കോടി രൂപയുടെ ആകെ ആസ്തിയുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ 25.6 കോടി ആളുകളാണ് വിരാട് കോലിയെ പിന്തുടരുന്നത്. ഇന്ത്യന്‍ കായിക താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ളതും വിരാട് കോലിക്കാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച വിരാട് കോലി ഏകദിന പരമ്പരയിലും ടീമിലുണ്ടായിരുന്നെങ്കിലും ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല. ടി20 പരമ്പരയില്‍ വിശ്രമം ലഭിച്ച കോലിയും രോഹിത്തും ഈ മാസം അവസാനം തുടങ്ങുന്ന ഏഷ്യാ കപ്പിലാണ് ഇനി കളിക്കുക.
