ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളില്‍ പങ്കാളിയായ ശ്രീശാന്ത് ഇന്നലെ രാത്രി സമൂഹ മാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.ഇന്ത്യക്കായി 27 ടെസ്റ്റില്‍ പന്തെറിഞ്ഞ ശ്രീശാന്ത് 87 വിക്കറ്റ് വീഴ്ത്തി. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
കൊച്ചി: ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്ന് മലയാളി പേസര്‍ ശ്രീശാന്ത്(S Sreesanth). ക്രിക്കറ്റിലെ എല്ലാ മത്സരങ്ങളില്‍ നിന്നും വിരമിക്കുകയാണെന്നും കരിയറില്‍ ആരോടും പരിഭവമോ പരാതിയോ ഇല്ലെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
മലയാളിയായത് കൊണ്ട് അവഗണന ഉണ്ടായി എന്ന് തോന്നുന്നില്ല. കഴിവുണ്ടെങ്കിൽ ആ൪ക്കു൦ തടയാൻ കഴിയില്ല. വിരാട് കോലിയുടെ കീഴിൽ കളിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ടീം അംഗങ്ങളുടെ പരമാവധി ഊർജ്ജം പുറത്തെടുപ്പിക്കാൻ ധോണിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു.
എനിക്ക് മുമ്പില്‍ കോച്ചിംഗ് സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഭാവിയില്‍ ഐപിഎല്‍ ടീമുകളില്‍ ഏതെങ്കിലും റോറില്‍ എന്നെ കണ്ടേക്കാം. അതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ക്രിക്കറ്റ് അനുഭവങ്ങള്‍ തുറന്നെഴുതും. ആത്മകഥ ഓണത്തിന് മുമ്പ് പ്രതീക്ഷിക്കാമെന്നും ശ്രീശാന്ത് പറഞ്ഞു.
മറക്കാനാവുമോ കാലിസിനെ വീഴ്ത്തിയ ബൗണ്‍സറും, ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച ശ്രീശാന്തിന്‍റെ ബൗളിഗും
തെരഞ്ഞെടുപ്പിൽ മത്സരിച്ചത് പ്രത്യേക സാഹചര്യത്തിലാണ്. എന്നാല്‍ ഞാനൊരു രാഷ്ട്രീയക്കാരനല്ല. സിനിമയിൽ സജീവമാകാൻ താല്‍പര്യമുണ്ട്. തമിഴ് സിനിമയിൽ നല്ല ചില അവസരങ്ങളുണ്ട്. വിജയ് സേതുപതിക്കൊപ്പ൦ ഒരു ചിത്രം വരുന്നുണ്ട്. ചെറിയ റോളിലാണെങ്കിലു൦ സിനിമയില്‍ അഭിനയിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. വിരമിക്കല്‍ താരുമാനം എളുപ്പമായിരുന്നില്ല, സങ്കടമുണ്ട്, എല്ലാവ൪ക്കു൦ നന്ദി-ശ്രീശാന്ത് പറഞ്ഞു.
ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളില്‍ പങ്കാളിയായ ശ്രീശാന്ത് ഇന്നലെ രാത്രി സമൂഹ മാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.ഇന്ത്യക്കായി 27 ടെസ്റ്റില്‍ പന്തെറിഞ്ഞ ശ്രീശാന്ത് 87 വിക്കറ്റ് വീഴ്ത്തി. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഇന്ത്യക്കായി 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും 10 ടി20 മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റും ശ്രീശാന്ത് നേടി.ഐപിഎല്ലില്‍ 44 മത്സരങ്ങളില്‍ നിന്ന് 40 വിക്കറ്റുകളാണ് ശ്രീശാന്തിന്‍റെ നേട്ടം.
യുവതലമുറക്കായി വഴിമാറുന്നു, വിദേശ ലീഗുകളും കോച്ചിംഗും ലക്ഷ്യമെന്ന് ശ്രീശാന്ത്
2005ല്‍ ശ്രീലങ്കക്കെതിരായ ഏകദിനത്തിലാണ് ശ്രീശാന്ത് ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയത്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ തന്നെയായിരുന്നു ഇന്ത്യന്‍ കുപ്പായത്തില്‍ ശ്രീശാന്തിന്‍റെ അവസാന ഏകദിനവും. 2006ല്‍ വിദര്‍ഭയില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ശ്രീശാന്തിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. 2011ല്‍ കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെ തന്നെയാണ് ശ്രീശാന്ത് അവസാന ടെസ്റ്റും കളിച്ചത്.
2006ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ വാണ്ടറേഴ്സില്‍ ഇന്ത്യക്കായി ടി20യില്‍ അരങ്ങേറിയ ശ്രീശാന്ത് 2008ല്‍ ഓസ്ട്രേലിയക്കെതിരെ മെല്‍ബണിലാണ് അവസാനമായി ഇന്ത്യക്കായി ടി20യില്‍ കളിച്ചത്. 2007ലെ ടി20 ലോകകപ്പില്‍ പാക് ബാറ്റര്‍ മിസ്ബാ ഉള്‍ ഹഖിനെ ഷോട്ട് ഫൈന്‍ ലെഗ്ഗില്‍ ക്യാച്ചെടുത്ത് ഇന്ത്യക്ക് കിരീടം സമ്മാനിച്ച ശ്രീശാന്തിന്‍റെ ദൃശ്യം ആരാധകര്‍ക്ക് ഇന്നും ആവേശം നല്‍കുന്ന ഓര്‍മയാണ്.
