ഈ മാസം 22ന് പെര്‍ത്തിലാണ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

മെല്‍ബണ്‍: ഈ മാസം ആരംഭിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ ഫലം പ്രവചിച്ച് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. അഞ്ച് മത്സര പരമ്പരില്‍ ഇന്ത്യ പരമാവധി ഒരു ടെസ്റ്റ് മാത്രം ജയിക്കാനാണ് സാധ്യതയെന്നും ഓസ്ട്രേലിയയെ നാട്ടില്‍ തോല്‍പ്പിക്കുക എന്നത് എളുപ്പമല്ലാത്ത കാര്യമാണെന്നും പോണ്ടിംഗ് ഐസിസി പ്രതിമാസ അവലോകനത്തില്‍ പറഞ്ഞു.

അഞ്ച് മത്സര പരമ്പര 3-1ന് ഓസ്ട്രേലിയ സ്വന്തമാക്കുമെന്നും പോണ്ടിംഗ് പ്രവചിച്ചു. പേസര്‍ മുഹ്ഹമദ് ഷമിയുടെ അഭാവം ഇന്ത്യൻ ബൗളിംഗിൽ വലിയ വിടവാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ഓസ്ട്രേലിയയുടം 20 വിക്കറ്റെടുക്കുക എന്നതായിരിക്കും ഇന്ത്യ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും പോണ്ടിംഗ് വ്യക്തമാക്കി.

രഞ്ജി ട്രോഫി: ഉത്തര്‍പ്രദേശിനെ കറക്കി വീഴ്ത്തി കേരളം; ജലജ് സക്സേനക്ക് 5 വിക്കറ്റ്

ബാറ്റിംഗില്‍ ഇന്ത്യ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തേക്കാമെങ്കിലും ബൗളിംഗിന്‍റെ കാര്യം അങ്ങനെയല്ല. അതുകൊണ്ട് തന്നെ അഞ്ച് മത്സര പരമ്പരയിലെ ഏതെങ്കിലും ഒരു ടെസ്റ്റില്‍ ഇന്ത്യ ജയിച്ചേക്കാം. പക്ഷെ അപ്പോഴും ഓസ്ട്രേലിയക്ക് തന്നെയാണ് ഞാന്‍ വ്യക്തമായ മുന്‍തൂക്കം നല്‍കുന്നത്. പരമ്പരയില്‍ ഓസ്ട്രേലിയക്കായി സ്റ്റീവ് സ്മിത്തും ഇന്ത്യക്കായി റിഷഭ് പന്തുമായിരിക്കും ഏറ്റവും കൂടുതല്‍ റണ്‍സടിക്കുകയെന്നും പോണ്ടിംഗ് പറഞ്ഞു.

വിരാട് കോലിക്കും രോഹിത് ശർമക്കും കനത്ത തിരിച്ചടി; ഐസിസി ടെസ്റ്റ് റാങ്കിംഗിൽ നേട്ടം കൊയ്ത് റിഷഭ് പന്തും ജഡേജയും

മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ ജസ്പ്രീത് ബുമ്രക്കൊപ്പം മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് ക‍ൃഷ്ണ എന്നിവരാണ് പേസര്‍മാരായി ഇന്ത്യൻ നിരയിലുളളത്. ഓസ്ട്രേലിയയില്‍ ഇന്ത്യ കളിച്ച അവസാന രണ്ട് പരമ്പരകളിലും 2-1ന് ജയിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു. ഈ മാസം 22ന് പെര്‍ത്തിലാണ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനില്ഡക്കുമെന്നാണ് റിപ്പോര്‍ട്ട്. രോഹിത് വിട്ടുനിന്നാല്‍ ജസ്പ്രീത് ബുമ്രയാകും ഇന്ത്യയെ ആദ്യ ടെസ്റ്റില്‍ നയിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക