ഐപിഎല്‍ 15-ാം സീസണില്‍ 330 റണ്‍സാണ് കാര്‍ത്തിക് അടിച്ചെടുത്തത്. 183ന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. കാര്‍ത്തിക്കിന്റെ കൂറ്റനടികളാണ് ആര്‍സിബിയെ പ്ലേ ഓഫില്‍ പ്രേശിക്കാന്‍ സഹായിച്ചത്.

കട്ടക്ക്: ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തടെയാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് (Dinesh Karthik) ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ താരം കളിക്കുകയും ചെയ്തു. കരിയര്‍ അവസാനിച്ചെന്ന് കരുതിയിടത്ത് നിന്നാണ് കാര്‍ത്തിക് തിരിച്ചെത്തുന്നത്. ടി20 ലോകകപ്പ് (T20 World Cup) മുന്നില്‍ നില്‍ക്കെയാണ് അദ്ദേഹത്തിന് അവസരം നല്‍കാന്‍ ബിസിസിഐ (BCCI) തയ്യാറായത്. ലോകകപ്പിന് മുമ്പ് അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരെ ഇന്ത്യക്ക് മത്സരങ്ങളുണ്ട്. അവയില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ താരത്തെ ലോകകപ്പ് ടീമിലേക്കും പരിഗണിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. 

അപൂര്‍വങ്ങളില്‍ അപൂര്‍വം! ബാബര്‍ അസമിന് അബദ്ധം പിണഞ്ഞു; വിന്‍ഡീസിന് ലഭിച്ചത് അഞ്ച് റണ്‍- വീഡിയോ

എന്നാല്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. കാര്‍ത്തികിനെ തീര്‍ച്ചയായും ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് പോണ്ടിംഗ് പറയുന്നത്. ഡല്‍ഹി കാപിറ്റല്‍സ് പരിശീലകന്‍ കൂടിയായ പോണ്ടിംഗിന്റെ വാക്കുകള്‍... ''അഞ്ച് അല്ലെങ്കില്‍ ആറ് സ്ഥാനത്ത് കാര്‍ത്തികിനെ കളിപ്പിക്കാം. ആര്‍സിബിക്ക് വേണ്ടി അദ്ദേഹം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. മനോഹരമായിട്ടാണ് അദ്ദേഹം ചില മത്സരങ്ങള്‍ ഫിനിഷ് ചെയ്തത്. മറ്റൊരു തലത്തിലേക്ക് അദ്ദേഹത്തിന്റെ ഗെയിം മാറി. 

ബൗളര്‍മാര്‍ കനിയണം; ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ- സാധ്യതാ ഇലവന്‍

മറ്റുള്ള ആര്‍സിബി താരങ്ങളേക്കാള്‍ സ്വാധീനം ചെലുത്തിയ താരം കാര്‍ത്തികാണെന്ന് സംശയമില്ലാതെ പറയാം. ടീമില്‍ വിരാട് കോലിയും ദിനേശ് കാര്‍ത്തികുമുണ്ടായിരുന്നു. എന്നാല്‍ കാര്‍ത്തിക് അവരേക്കാള്‍ മികവിലേക്ക് ഉയര്‍ന്നു. ഈ ഫോമില്‍ കാര്‍ത്തിക് ലോകകപ്പ് ടീമില്‍ ഉണ്ടാവണമെന്നാണ് എന്റെ ആഗ്രഹം.'' പോണ്ടിംഗ് വ്യക്തമാക്കി.

ഐപിഎല്‍ 15-ാം സീസണില്‍ 330 റണ്‍സാണ് കാര്‍ത്തിക് അടിച്ചെടുത്തത്. 183ന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. കാര്‍ത്തിക്കിന്റെ കൂറ്റനടികളാണ് ആര്‍സിബിയെ പ്ലേ ഓഫില്‍ പ്രേശിക്കാന്‍ സഹായിച്ചത്. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ ആര്‍സിബി തോല്‍ക്കുകയായിരുന്നു.