Asianet News MalayalamAsianet News Malayalam

ആ വര്‍ഷം എന്നെ ഏറെ വിഷമിപ്പിച്ചു; കരിയറിലെ മോശം സമയത്തെ കുറിച്ച് പോണ്ടിംഗ്

ഓസ്‌ട്രേലയന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നായകരില്‍ ഒരാളാണ് റിക്കി പോണ്ടിംഗ്. ഓസീസ് രണ്ട് ലോകകപ്പ് കിരീടങ്ങള്‍ ഉയര്‍ത്തിയത് പോണ്ടിംഗിന്റെ കീഴിലാണ് 2003, 2007 വര്‍ഷങ്ങളിലായിരുന്നു ഇത്.

ricky ponting on his most difficulty time in career
Author
Canberra ACT, First Published Mar 18, 2020, 4:05 PM IST

കാന്‍ബറ: ഓസ്‌ട്രേലയന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നായകരില്‍ ഒരാളാണ് റിക്കി പോണ്ടിംഗ്. ഓസീസ് രണ്ട് ലോകകപ്പ് കിരീടങ്ങള്‍ ഉയര്‍ത്തിയത് പോണ്ടിംഗിന്റെ കീഴിലാണ് 2003, 2007 വര്‍ഷങ്ങളിലായിരുന്നു ഇത്. എങ്കിലും പോയകാലത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരുകാര്യത്തില്‍ ഇപ്പോഴും പോണ്ടിംഗിന് ഒരു വിഷമുണ്ട്. 

ഇംഗ്ലണ്ടിനെതിരെ ആഷസ് പരമ്പരയിലേറ്റ തോല്‍വിയാണത്. പോണ്ടിംഗ് തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. 2005 ല്‍ ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ പരാജയമാണ് കരിയറില്‍ തന്നെ ഏറ്റവുമധികം തളര്‍ത്തിയതെന്ന് പോണ്ടിംഗ് പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''2005 വര്‍ഷമാണ് കരിയറില്‍ ഏറെ വിഷമം സമ്മാനിച്ചത്. ആ വര്‍ഷം ഞങ്ങള്‍ ആഷസ് പരമ്പരയില്‍ പരാജയപ്പെട്ടു. കൂടുതല്‍ മത്സരങ്ങള്‍ ജയിക്കുമെന്ന് കരുതിയിരുന്നു. ഇംഗ്ലണ്ടിനെ വൈറ്റ്‌വാഷ് ചെയ്യുമെന്ന് വിശ്വസിച്ചവരും ഏറെയാണ്. എന്നാല്‍ അങ്ങനെയുണ്ടായില്ല.   2010-11 സീസണിലും തോല്‍വിയായിരുന്നു ഫലം. പക്ഷേ അത്തവണ ഞങ്ങളുടെ പ്രകടനം അത്രയ്ക്ക് മോശമായിരുന്നു.'' പോണ്ടിംഗ് പറഞ്ഞുനിര്‍ത്തി.

ഏകദിനത്തില്‍ മികച്ച ക്യാപ്റ്റനെന്ന് പറയുമ്പോഴും ടെസ്റ്റില്‍ പോണ്ടിംഗ് അല്‍പം പിന്നോട്ടായിരുന്നു. പോണ്ടിംഗിന് കീഴില്‍ മൂന്ന് ആഷസ് പരമ്പരകളില്‍ ഓസീസ് പരാജയപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios