അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെയാണ് ഏറ്റവും മികച്ച ടി20 കളിക്കാരനായി പോണ്ടിംഗ് തെരഞ്ഞെടുത്തത്. ഐപിഎല്‍ ലേലത്തില്‍ റാഷിദിന്‍റെ പേര് വന്നാല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാവും താരത്തിന് ലഭിക്കുകയെന്നും ഐസിസി പ്രതിമാസ അവലോകനത്തില്‍ പോണ്ടിംഗ് പറയുന്നു. 

മെല്‍ബണ്‍: ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് കളിക്കാരെ തെരഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയും ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഉള്‍പ്പെടുന്നതാണ് പോണ്ടിംഗിന്‍റെ പട്ടിക. നിലവില്‍ ഏഷ്യാ കപ്പില്‍ കളിക്കുകയാണ് ഹാര്‍ദ്ദിക്. ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റ ബുമ്ര ടി20 ലോകകപ്പിന് മുമ്പ് കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തിലും.

അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെയാണ് ഏറ്റവും മികച്ച ടി20 കളിക്കാരനായി പോണ്ടിംഗ് തെരഞ്ഞെടുത്തത്. ഐപിഎല്‍ ലേലത്തില്‍ റാഷിദിന്‍റെ പേര് വന്നാല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാവും താരത്തിന് ലഭിക്കുകയെന്നും ഐസിസി പ്രതിമാസ അവലോകനത്തില്‍ പോണ്ടിംഗ് പറയുന്നു. രണ്ടാം സ്ഥാനത്ത് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെയാണ് പോണ്ടിംഗ് തെരഞ്ഞെടുത്തത്. ടി20 റാങ്കിംഗിലെ ഒന്നാം നമ്പര്‍ ബാറ്ററാണെന്നത് മാത്രമല്ല, സമീപകാലത്ത് ബാബര്‍ അസാമാന്യ പ്രകടനമാണ് പുറത്തെടുക്കുന്നതെന്ന് പോണ്ടിംഗ് പറഞ്ഞു.

പോണ്ടിംഗിന് സ്ഥലകാലഭ്രമം, സൂര്യകുമാര്‍ യാദവിനെ ഡിവില്ലിയേഴ്സിനോട് താരതമ്യം ചെയ്തതിനെതിരെ മുന്‍ പാക് നായകന്‍

മൂന്നാം സഥാനത്താണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ടി20 ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറാണ് പാണ്ഡ്യയെന്ന് പോണ്ടിംഗ് പറഞ്ഞു. മുമ്പത്തെക്കാള്‍ കളിയെക്കുറിച്ച് മിക്ക്ച ധാരണയുള്ള കളിക്കാരനാണ് പാണ്ഡ്യ ഇപ്പോഴെന്നും ടി20 ക്രിക്കറ്റില്‍ മാത്രമല്ല, ഏകദിന ക്രിക്കറ്റിലും ഏറ്റവും മികച്ച ഓള്‍ റൗണ്ടറാവാന്‍ പാണ്ഡ്യക്കാവുമെന്നും പോണ്ടിംഗ് പറഞ്ഞു.

നാലാം നമ്പറില്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജോസ് ബട്‌ലറെയാണ് പോണ്ടിംഗ് തെരഞ്ഞെടുത്തത്. പൂര്‍ണമായും മാച്ച് വിന്നറെന്ന് വിളിക്കാവുന്ന കളിക്കാരനാണ് ബട്‌ലറെന്നും കഴിഞ്ഞ ഐപിഎല്ലില്‍ മൂന്നോ നാലോ സെഞ്ചുറികളാണ് ബട്‌ലര്‍ അടിച്ചു കൂട്ടിയതെന്നും പോണ്ടിംഗ് പറഞ്ഞു.

ആരാധകര്‍ ശാന്തരാവൂ! ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവനുണ്ടാവാം; സൂപ്പര്‍താരത്തെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റി

അഞ്ചാം സ്ഥാനത്താണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ പോണ്ടിംഗ് തെരഞ്ഞെടുത്തത്. ടെസ്റ്റിലും ഏകദിനത്തിലും ടി20 ക്രിക്കറ്റിലും നിലവിലെ കംപ്ലീറ്റ് ബൗളറാണ് ബുമ്രയെന്ന് പോണ്ടിംഗ് പറഞ്ഞു.