Asianet News MalayalamAsianet News Malayalam

പോണ്ടിംഗിന് സ്ഥലകാലഭ്രമം, സൂര്യകുമാര്‍ യാദവിനെ ഡിവില്ലിയേഴ്സിനോട് താരതമ്യം ചെയ്തതിനെതിരെ മുന്‍ പാക് നായകന്‍

പോണ്ടിംഗ് പറഞ്ഞത് വിഡ്ഢിത്തമായിപ്പോയി. കാരണം ഡിവില്ലിയേഴ്സിനെപ്പോലൊരു പ്രതിഭാസത്തെ ലോക ക്രിക്കറ്റ് ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ രാജ്യാന്തര ക്രിക്കറ്റിലേക്ക് കാലെടുത്തുവെച്ച സൂര്യകുമാറിനെപ്പോലൊരു കളിക്കാരനെ ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്ത വളരെ നേരത്തെ ആയിപ്പോയി.

Salman Butt says Ricky Ponting suffered a jet lag
Author
Lahore, First Published Aug 16, 2022, 6:33 PM IST

ലാഹോര്‍: ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്സിനോട് താരതമ്യം ചെയ്ത മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്‍റെ വിലയിരുത്തലിനെതിരെ മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. സൂര്യകുമാര്‍ യാദവ് രാജ്യാന്തര ക്രിക്കറ്റില്‍ കഴിവു തെളിയിച്ചശേഷം മതിയായിരുന്നു ഈ താരതമ്യമെന്നും ഇത് ഇത്തിരി നേരത്തെ ആയിപ്പോയെന്നും സല്‍മാന്‍ ബട്ട് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

പോണ്ടിംഗ് പറഞ്ഞത് വിഡ്ഢിത്തമായിപ്പോയി. കാരണം ഡിവില്ലിയേഴ്സിനെപ്പോലൊരു പ്രതിഭാസത്തെ ലോക ക്രിക്കറ്റ് ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ രാജ്യാന്തര ക്രിക്കറ്റിലേക്ക് കാലെടുത്തുവെച്ച സൂര്യകുമാറിനെപ്പോലൊരു കളിക്കാരനെ ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്ത വളരെ നേരത്തെ ആയിപ്പോയി. ഇത്തരം താരതമ്യത്തിന് മുതിരുന്നതിന് മുമ്പ് സൂര്യകുമാര്‍ രാജ്യാന്തര ക്രിക്കറ്റില്‍ തന്‍റെ പ്രതിഭ തെളിയിക്കുന്നതുവരെ പോണ്ടിംഗിന് കാത്തിരിക്കാമായിരുന്നു. സൂര്യകുമാര്‍ പോലും പോണ്ടിംഗിന്‍റെ പ്രസ്താവന ഇത്തിരി കടന്ന കൈയായില്ലേ എന്ന് കരുതുന്നുണ്ടാവും.

'അവന്‍ ഡിവില്ലിയേഴ്സിനെപ്പോലെ, ഏത് വെല്ലുവിളിയും ചങ്കുറപ്പോടെ നേരിടുന്നവന്‍, സൂര്യയെ വാഴ്ത്തിപ്പാടി പോണ്ടിംഗ്

Salman Butt says Ricky Ponting suffered a jet lag

സൂര്യകുമാര്‍ പ്രതിഭാധനനായ കളിക്കാരനാണ്. ചില മികച്ച പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. പക്ഷെ ആദ്യം തന്നെ ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്യേണ്ടിയിരുന്നില്ല. പോണ്ടിംഗിന് കാത്തിരിക്കാമായിരുന്നു. കാരണം, വലിയ ടൂര്‍ണമെന്‍റുകളില്‍ സൂര്യകുമാര്‍ ഇനി കളിക്കാനും കഴിവു തെളിയിക്കാനും പോകുന്നതല്ലേയുള്ളു. വസ്തുത എന്താണെന്നുവെച്ചാല്‍ ക്രിക്കറ്റില്‍ ഡിവില്ലിയേഴ്സിനെ പോലെ മറ്റൊരു കളിക്കാരനില്ല. വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ് മാത്രമാണ് അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന കളിക്കാരന്‍. സമീപകാലത്ത് റൂട്ടും വില്യംസണും കോലിയും രോഹിത് ശര്‍മയുമെല്ലാം ഉണ്ടെങ്കിലും ഡിവില്ലിയേഴ്സിനെപ്പോലെ അദ്ദേഹം മാത്രമേയുള്ളു. ഇവരെയെല്ലാം ഒഴിവാക്കി സൂര്യകുമാറിനെ നേരിട്ട് ഡിവില്ലിയേഴ്സിനോട് താരതമ്യം ചെയ്തത് സ്ഥലകാലഭ്രമം മൂലമാവാമെന്നും ബട്ട് പറഞ്ഞു.

സൂര്യകുമാറിന്‍റെ കാര്‍ ശേഖരത്തിലേക്ക് 2.15 കോടിയുടെ ആ‍ഡംബര എസ്‌യുവി

Salman Butt says Ricky Ponting suffered a jet lag

സൂര്യകുമാറിന്‍റെ ബാറ്റിംഗ് പലപ്പോഴും പ്രതാപകാലത്തെ എ ബി ഡിവില്ലിയേഴ്സിനെ അനുസ്മരിപ്പിക്കുന്നുവെന്നും ഗ്രൗണ്ടിന്‍റെ ഏത് കോണിലേക്കും പന്ത് പായിക്കാന്‍ കഴിവുള്ള 360 ഡിഗ്രി കളിക്കാരനാണ് സൂര്യകുമാറെന്നും പോണ്ടിംഗ് ഇന്നലെ ഐസിസി പ്രതിമാസ അവലോകനത്തില്‍ പറഞ്ഞിരുന്നു. ലാപ് ഷോട്ടുകളും, ലേറ്റ് കട്ടും കീപ്പറുടെ തലക്ക് മുകളിലൂടെ പറത്തുന്ന ഷോട്ടുകളും അങ്ങനെ എന്തും സൂര്യകുമാറിന് കളിക്കാനാവുമെന്നും പേസിനെതിരെയും സ്പിന്നിനെതിരെയും ഒരുപോലെ കളിക്കുന്ന സൂര്യ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഉറപ്പായും ഉണ്ടാകുമെന്നും റിക്കി പോണ്ടിംഗ് പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios