പ്രധാന താരങ്ങളെ ഒഴിവാക്കിയാണ് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. റിതുരാജ് ഗെയ്കവാദാണ് ടീമിനെ നയിക്കുക.
മുംബൈ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഐപിഎല്‍ സെന്‍സേഷന്‍ റിങ്കു സിംഗ് ഉള്‍പ്പെട്ടിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് റിങ്കുവിന് ടീമില്‍ ഇടം നേടികൊടുത്തത്. താരത്തിന് കളിക്കാന്‍ അവസരം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇപ്പോള്‍ ഇന്ത്യന്‍ ജേഴ്‌സി അണിയുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് റിങ്കു.
ജഴ്‌സി അണിയുമ്പോള്‍ വികരാധീനനാവുമെന്നാണ് റിങ്കു പറയുന്നത്. റിങ്കുവിന്റെ വാക്കുകള്‍... ''എല്ലാ ക്രിക്കറ്റര്‍മാരും ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് സ്വപ്‌നം കാണുന്നവരാണ്. ദേശീയ ജഴ്‌സി അണിയുകയെന്നത് ഒരോരുത്തരുടേയും സ്വപ്‌നമാണ്. വരും ദിവസങ്ങളെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. അദ്ദേഹം ചിന്തിച്ചാല്‍ മനസിന് ഭാരം കൂടും. മാനസികമായ കരുത്തനായ വ്യക്തിയാണ് ഞാന്‍. എന്നാല്‍ ഇമോഷണലുമാണ്.
ആദ്യമായി ഇന്ത്യയുടെ ജഴ്‌സി അണിയുമ്പോള്‍ ഞാന്‍ വികാരാധീനനാവുമെന്ന് ഉറപ്പാണ്. എന്റെ കണ്ണുകള്‍ നിറയുമെന്ന് എനിക്കുറപ്പാണ്. കാരണം എന്റെ സ്വപ്‌നത്തിലേക്കുള്ള ദീര്‍ഘയാത്രയായിരുന്നു ഇത്. ഞാന്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ എന്നെക്കാള്‍ സന്തോഷം എന്റെ വീട്ടുകാര്‍ക്കായിരിക്കും. ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് അവര്‍.'' റിങ്കു പറഞ്ഞു.
പ്രധാന താരങ്ങളെ ഒഴിവാക്കിയാണ് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. റിതുരാജ് ഗെയ്കവാദാണ് ടീമിനെ നയിക്കുക.
ഇന്ത്യന്‍ ടീം: റിതുരാജ് ഗെയ്കവാദ്, യഷസ്വി ജയ്സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, റിങ്കു സിംഗ്, ജിതേശ് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്ണോയ്, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്സിമ്രാന്‍ സിംഗ്.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: യഷ് ഠാക്കൂര്‍, സായ് കിഷോര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, സായ് സുദര്‍ശനന്‍.
കോലിക്ക് ബാബറിനേക്കാള്‍ 12 ഇരട്ടി വരുമാനം! പാക് ക്രിക്കറ്റിലെ അതിസമ്പന്നനും ബാബറല്ല, പട്ടിക പുറത്ത്
