ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി ലക്‌നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ റിഷഭ് പന്തും ഉടമ സഞ്ജീവ് ഗോയങ്കയും അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. 

അയോധ്യ: ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി അനുഗ്രഹം തേടി ലക്‌നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ റിഷഭ് പന്തും ടീം ഉടമ സഞ്ജീവ് ഗോയങ്കയും അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ടീമിലെ മറ്റ് അംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പുതിയ സീസണിന് ആത്മീയമായ തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം. ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ടീമിന്റെ തയ്യാറെടുപ്പുകള്‍ ഊര്‍ജിതമായി നടക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

സന്ദര്‍ശനത്തെ കുറിച്ച് സഞ്ജീവ് ഗോയങ്ക പറഞ്ഞതിങ്ങനെ... ''ശ്രീരാമന്റെ അനുഗ്രഹം തേടുന്നത് ഒരിക്കലും മതിയാകില്ല. പുതിയ സീസണ്‍ തുടങ്ങാനിരിക്കെ താരങ്ങളെല്ലാം ഇവിടെയെത്തി പ്രാര്‍ത്ഥിച്ചു. ഭഗവാന്റെ അനുഗ്രഹമുണ്ടെങ്കില്‍ എല്ലാം ശരിയാകും.'' സഞ്ജീവ് ഗോയങ്ക പറഞ്ഞു. കഴിഞ്ഞ സീസണില്‍ 27 കോടി രൂപയുടെ റെക്കോര്‍ഡ് തുകയ്ക്കാണ് റിഷഭ് പന്ത് ലക്‌നൗവിലെത്തിയത്. എന്നാല്‍ പന്തിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കഴിഞ്ഞ വര്‍ഷം ടീമിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.

Scroll to load tweet…

14 മത്സരങ്ങളില്‍ ആറെണ്ണത്തില്‍ മാത്രമാണ് ടീം ജയിച്ചത്. പ്ലേ ഓഫ് ഘട്ടത്തില്‍ എത്താനും അവര്‍ക്ക് കഴിഞ്ഞില്ല. ഒരു സെഞ്ചുറിയും അര്‍ദ്ധ സെഞ്ചുറിയും നേടിയെങ്കിലും ബാറ്റിംഗിലും പന്തിന് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. ഇന്ത്യന്‍ ടി20 ടീമില്‍ നിന്ന് നിലവില്‍ പുറത്തായ റിഷഭ് പന്തിന് ഈ ഐപിഎല്‍ സീസണ്‍ വളരെ നിര്‍ണ്ണായകമാണ്. 2026 ടി20 ലോകകപ്പിലും ഏഷ്യാ കപ്പിലും പന്തിന് ഇടം ലഭിച്ചിരുന്നില്ല. മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിലേക്ക് തിരിച്ചെത്താനും ലക്‌നൗവിനെ ആദ്യ കിരീടത്തിലേക്ക് നയിക്കാനുമാണ് പന്ത് ലക്ഷ്യമിടുന്നത്.

ആദ്യ മത്സരങ്ങള്‍

ഏപ്രില്‍ 1-ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ലക്‌നൗവിന്റെ ഈ സീസണിലെ ആദ്യ മത്സരം. തുടര്‍ന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് (ഏപ്രില്‍ 5), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (ഏപ്രില്‍ 9), ഗുജറാത്ത് ടൈറ്റന്‍സ് (ഏപ്രില്‍ 12) എന്നിവര്‍ക്കെതിരെയാണ് ലക്‌നൗവിന്റെ ആദ്യഘട്ട മത്സരങ്ങള്‍.

YouTube video player