നിരവധി കായികതാരങ്ങളെ ചികിത്സിച്ച ഡോ. ദിന്‍ഷോ പര്‍ദിവാലയുടെ കീഴിലാണ് പന്തിന് ചികിത്സ നല്‍കുക. ഇക്കാര്യം ബിസിസിഐ ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു.

ദില്ലി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് എയര്‍ ലിഫറ്റ് ചെയ്തു. ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലായുന്നു പന്തിനെ ചികിത്സിച്ചിരുന്നത്. നേരത്തെ, ദില്ലിയിലേക്ക് മാറ്റുമെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐക്ക് മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ തുടര്‍ ചികിത്സ ലഭ്യമാക്കാനായിരുന്നു താല്‍പര്യം. നിരവധി കായികതാരങ്ങളെ ചികിത്സിച്ച ഡോ. ദിന്‍ഷോ പര്‍ദിവാലയുടെ കീഴിലാണ് പന്തിന് ചികിത്സ നല്‍കുക. ഇക്കാര്യം ബിസിസിഐ ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. ബിസിസിഐ മെഡിക്കല്‍ സംഘം പന്തിനൊപ്പം തുടരും. കൂടുതല്‍ ചികിത്സ ആവശ്യം വന്നാല്‍ വിദേശത്തേക്ക് അയക്കുകയും ചെയ്യും.

നേരത്തെ, താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി മാക്‌സ് ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. പന്തിന്റെ അമ്മ സരോജ പന്തും സഹോദരി സാക്ഷിയും റിഷഭ് പന്തിനൊപ്പം ആശുപത്രിയിലുണ്ട്. ലണ്ടനിലായിരുന്ന സഹോദരി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെത്തി പന്തിനെ സന്ദര്‍ശിച്ചത്. നെറ്റിയിലേറ്റ പരിക്കിന് പന്തിനെ ഇന്നലെ തന്നെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നു. 

Scroll to load tweet…

ഇതിനിടെ പന്തിനെ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും അനുപം ഖേറും ആശുപത്രിയിലെത്തി റിഷഭ് പന്തിനെ സന്ദര്‍ശിച്ചിരുന്നു. ആരാധകരെന്ന നിലയിലാണ് പന്തിനെ സന്ദര്‍ശിച്ചതെന്ന് ഇരുവരും പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിച്ച് ക്രിക്കറ്റ് ഗ്രൗണ്ടില്‍ തിരിച്ചെത്തട്ടെ എന്നും അവര്‍ പറഞ്ഞു. ക്രിക്കറ്റ് താരം നിതീഷ് റാണയും ആശുപത്രിയിലെത്തി പന്തിനെ കണ്ടു.

Scroll to load tweet…

അമ്മക്ക് പുതുവര്‍ഷ സര്‍പ്രൈസ് നല്‍കാനായി റൂര്‍ക്കിയിലേക്ക് പോകുന്നതിനിടെയാണ് ഇന്നലെ പുലര്‍ച്ചെ ഡെറാഡൂണ്‍-ഡല്‍ഹി ദേശീയപാതയിലാണ് റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് കത്തിയമര്‍ന്നത്. റിഷഭ് പന്ത് തന്നെയായിരുന്ന കാര്‍ ഓടിച്ചിരുന്നത്. അപടകത്തില്‍ ഡിവൈഡറിലിടിച്ച് കരണം മറിഞ്ഞശേഷമാണ് കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നത്.

ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിയതായി പോലീസ് അറിയിച്ചിരുന്നു. അപകടത്തില്‍ നെറ്റിയിലും കാലിനും പുറത്തും പന്തിന് പരിക്കേറ്റിരുന്നു. പുറത്ത് പൊള്ളലുമേറ്റിട്ടുണ്ട്. കാറിന്റെ ഗ്ലാസ് പൊട്ടിച്ചാണ് പന്ത് പുറത്തെത്തിയത്.

ലിയോണല്‍ മെസി പാരീസില്‍ പറന്നിറങ്ങി! താരങ്ങള്‍ക്കൊപ്പം സമയം പങ്കിട്ടു; പിഎസ്ജി പുറത്തുവിട്ട വീഡിയോ വൈറല്‍