ഇതിനിടെ ഒരു റെക്കോര്‍ഡ് പട്ടികയിലും പന്തിന്റെ പേര് കൂട്ടിചേര്‍ക്കപ്പെട്ടു. ഏഷ്യക്ക് പുറത്ത് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിരിക്കുകയാണ് പന്ത്. ഇക്കാര്യത്തില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് (Rahul Dravid) ഒന്നാമന്‍.

മാഞ്ചസ്റ്റര്‍: നിര്‍ണായക സമയത്ത് റിഷഭ് പന്ത് (Rishabh Pant) അവതരച്ചിപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യ ഉയര്‍ത്തി. ഏകദിനത്തിലെ കന്നി സെഞ്ചുറിയാണ് പന്ത് ഓള്‍ഡ് ട്രാഫോര്‍ഡില്‍ കുറിച്ചിട്ടത്. 113 പന്തില്‍ 16 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. ഒരുഘട്ടത്തില്‍ നാലിന് 72 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ഒത്തുചേര്‍ന്ന് പന്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 

ഇതിനിടെ ഒരു റെക്കോര്‍ഡ് പട്ടികയിലും പന്തിന്റെ പേര് കൂട്ടിചേര്‍ക്കപ്പെട്ടു. ഏഷ്യക്ക് പുറത്ത് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിരിക്കുകയാണ് പന്ത്. ഇക്കാര്യത്തില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് (Rahul Dravid) ഒന്നാമന്‍. 1999 ഏകദിന ലോകകപ്പില്‍ ദ്രാവിഡ് 145 റണ്‍സ് നേടിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ഇന്ത്യയുടെ നേട്ടം. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (KL Rahul) മൂന്നാം സ്ഥാനത്തായി. 2020ല്‍ ന്യൂസിലന്‍ഡിനെതിരെ രാഹുല്‍ 112 റണ്‍സ് നേടിയിരുന്നു.

നിര്‍ണായകമായ അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 45.5 ഓവറില്‍ 259 എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 42.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഏകദിന ക്രിക്കറ്റില്‍ പന്തിന്റെ ആദ്യ സെഞ്ചുറിയാണിത്. ഹാര്‍ദിക് (55 പന്തില്‍ 71) മികച്ച പിന്തുണ നല്‍കി. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ (60) ഇന്നിംഗ്‌സാണ് ആശ്വാസമായത്. ഹാര്‍ദിക് പാണ്ഡ്യ നാല് വിക്കറ്റുമായി ബൗളര്‍മാരില്‍ തിളങ്ങി. യൂസ്‌വേന്ദ്ര ചാഹലിന് മൂന്ന് വിക്കറ്റുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ഇരുവരും പങ്കിട്ടിരുന്നു. 

പരമ്പരയിലൊന്നാകെ പന്തുകൊണ്ടും ബാറ്റുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത ഹാര്‍ദക്കാണ് പ്ലയര്‍ ഓഫ് ദ സീരീസ്. റിഷഭ് പന്ത് മത്സരത്തിലെ താരമായി.