ദില്ലി: ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിനെ പുറത്താക്കാന്‍ സെലക്ടര്‍മാര്‍ കണ്ടെത്തിയത് വിചിത്രമായ കാരണങ്ങള്‍. പന്ത് ടെസ്റ്റ് ടീം വിക്കറ്റ് കീപ്പറായതിനാലാണ് ലോകകപ്പ് ടീമില്‍ റിസര്‍വ് വിക്കറ്റ് കീപ്പറായ ദിനേശ് കാര്‍ത്തിക് ഇടം പിടിച്ചതെന്ന് സെലക്ടര്‍മാര്‍ വിശദീകരിക്കുന്നു.

നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്ന പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ആരാധകരില്‍നിന്ന് വിമര്‍ശനമുയരുന്നുണ്ട്. നേരത്തെ നാലാം നമ്പര്‍ സ്ഥാനത്തിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ട താരമായിരുന്നു പന്ത്. രണ്ടാം വിക്കറ്റ് കീപ്പറായി ഉപയോഗിക്കാമെന്നതും നിലവിലെ ഫോമും കാരണം വിദഗ്ധര്‍ പന്തിന് അനുകൂല ഘടകങ്ങളായിരുന്നു.

എന്നാല്‍, അവസാനം ദിനേശ് കാര്‍ത്തിക്കിന്‍റെ പരിചയ സമ്പന്നത ഉപയോഗിക്കാനായിരുന്നു സെലക്ടര്‍മാരുടെ തീരുമാനം. ടെസ്റ്റില്‍ തന്‍റെ കന്നി സെഞ്ച്വറി നേടിയത് ഇംഗ്ലണ്ടിലായിരുന്നു.