ബംഗളൂരു: കേരള ജേഴ്‌സിയില്‍ റോബിന്‍ ഉത്തപ്പയുടെ അരങ്ങേറ്റം ക്യാപ്റ്റന്‍ സ്ഥാനത്തോടെ. ബംഗളൂരുവില്‍ നടക്കുന്ന ഡോ. തിമ്മപ്പ മെമോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് മുന്‍ കര്‍ണാടക താരം കേരള ജേഴ്‌സിയില്‍ അരങ്ങേറിയത്. ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ സ്ഥിരം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് പരിക്കേറ്റതോടെയാണ് ഉത്തപ്പയ്ക്ക് ടീമിനെ നയിക്കാനുള്ള അവസരം തെളിഞ്ഞത്.

ടൂര്‍ണമെന്റില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഉത്തപ്പയ്ക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നാം മത്സരത്തില്‍ തിരിച്ചെത്തുകയായിരുന്നു. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട കേരളത്തിന് ആദ്യം ഫീല്‍ഡ് ചെയ്യേണ്ടി വന്നു. എന്നാല്‍ ഹിമാചലിനെ 208ന് പുറത്താക്കാന്‍ കേരളത്തിനായി. സിജോമോന്‍ ജോസഫ് നാല് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെടുത്തിട്ടുണ്ട്.