Asianet News MalayalamAsianet News Malayalam

'ഇനിയും ആവര്‍ത്തിക്കാന്‍ എനിക്കാവില്ല'; സുശാന്തിന്റെ മരണത്തില്‍ പ്രതികരിച്ച് ഉത്തപ്പ

കഴിഞ്ഞ ആഴ്ച രാജസ്ഥാന്‍ ഫൗണ്ടേഷന്റെ 'മൈന്‍ഡ്, ബോഡി ആന്‍ഡ് സോള്‍' എന്ന ലൈവ് ചാറ്റ് ഷോയില്‍ താന്‍ വിഷാദത്തിന് അടിപ്പെട്ട കാര്യം ഉത്തപ്പ തുറന്നു പറഞ്ഞിരുന്നു.ആ സമയങ്ങളില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും ഉത്തപ്പ വെളിപ്പെടുത്തിയിരുന്നു. 

robin-uthappa- responds on-sushant-singh-rajputs-demise
Author
Bengaluru, First Published Jun 15, 2020, 8:46 PM IST

ബംഗലൂരു: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ. ഇക്കാര്യം ഇതില്‍ക്കൂടുതല്‍ ആവര്‍ത്തിച്ച് പറയാന്‍ എനിക്കാവില്ല. നമ്മള്‍ ഉള്ളിലെന്താണ് ചിന്തിക്കുന്നതെന്ന് തുറന്നു പറയേണ്ടിയിരിക്കുന്നു. നമ്മള്‍ തിരിച്ചറിയുന്നതിനേക്കാള്‍ കരുത്തരാണ് നമ്മള്‍. നിങ്ങള്‍ ഓക്കെയല്ല എന്നത് പൂര്‍ണമായും ഓക്കെയാണ് എന്നായിരുന്നു ഉത്തപ്പയുടെ ട്വീറ്റ്.

കഴിഞ്ഞ ആഴ്ച രാജസ്ഥാന്‍ ഫൗണ്ടേഷന്റെ 'മൈന്‍ഡ്, ബോഡി ആന്‍ഡ് സോള്‍' എന്ന ലൈവ് ചാറ്റ് ഷോയില്‍ താന്‍ വിഷാദത്തിന് അടിപ്പെട്ട കാര്യം ഉത്തപ്പ തുറന്നു പറഞ്ഞിരുന്നു.ആ സമയങ്ങളില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും ഉത്തപ്പ വെളിപ്പെടുത്തിയിരുന്നു.  

അക്കാലത്ത് എന്റെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. 2009-2011 കാലഘട്ടങ്ങളിലാണ് കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ടത്. അക്കാലത്ത് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഈ ദിവസം എങ്ങനെ പൂര്‍ത്തിയാക്കും എന്നായിരുന്നു അന്ന് എന്റെ ചിന്ത. ഓരോ ദിവസവും എന്നെക്കുറിച്ചുതന്നെ ചിന്തിച്ചാണ് കഴിച്ചുകൂട്ടിയിരുന്നത്. ബാല്‍ക്കണിയില്‍ ഇരിക്കുമ്പോള്‍ ഒന്നു മുതല്‍ മൂന്നു വരെ എണ്ണിയശേഷം താഴേക്ക് എടുത്തുചാടിയാലോ എന്നു തോന്നും.

robin-uthappa- responds on-sushant-singh-rajputs-demise
എല്ലാ ദിവസവും തന്നെ അതിന്റെ വിഷമതകള്‍ എന്നെ അലട്ടിയിരുന്നു. മുന്നോട്ടുള്ള ജീവിതം കഠിനമായതോടെയാണ് ഡയറി എഴുതുന്ന ശീലത്തിലേക്ക് കടന്നതായി ഉത്തപ്പ വെളിപ്പെടുത്തി. ഫോം വീണ്ടെടുക്കാന്‍ മണിക്കൂറുകളോളം ഞാന്‍ നെറ്റ്‌സില്‍ പരിശീലിച്ചിരുന്നു. പക്ഷേ, ഗുണമുണ്ടായില്ല. ചില സമയത്ത് പ്രശ്‌നങ്ങളുള്ളതായി സ്വയം അംഗീകരിക്കാന്‍ നമുക്കു കഴിയാറില്ല. ഇത്തരം ഘട്ടങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അംഗീകരിക്കുകയും പരിഹരിക്കുകയും ചെയ്യുകയാണ് പ്രധാനം- ഉത്തപ്പ പറഞ്ഞു.

ഞായറാഴ്ചയാണ് ബോളിവുഡിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനായ സുശാന്ത് സിംഗ് രജ്‌പുത്തിനെ അപ്പാര്‍ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ജീവിതം പറഞ്ഞ 'എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ചിത്രത്തില്‍ ധോണിയായി അഭിനയിച്ച സുശാന്ത് ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്കും ഏറെ പരിചിതനായ താരമാായിരുന്നു.

Follow Us:
Download App:
  • android
  • ios