Asianet News MalayalamAsianet News Malayalam

'സഞ്ജു ചേട്ടന്‍ ഞങ്ങള്‍ക്ക് ദൈവത്തെ പോലെയാണ്'; സഞ്ജുവിനെ കുറിച്ച് വാതോരാതെ സംസാരിച്ച് രോഹന്‍ കുന്നുമ്മല്‍

ഇന്ത്യന്‍ താരങ്ങളായ മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി എന്നിവര്‍ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കാനും രോഹനായി. സീനിയര്‍ താരങ്ങള്‍ക്കൊപ്പം കളിക്കുന്നതിലെ സന്തോഷം രോഹന്‍ പങ്കുവച്ചു.

Rohan Kunnummal on Sanju Samson and what he made kerala cricket
Author
First Published Sep 18, 2022, 11:07 AM IST

സേലം: ഇന്ത്യന്‍ ക്രിക്കറ്റില്‍ ചര്‍ച്ചയാവുകയാണ് മലയാളി താരം രോഹന്‍ കുന്നുമ്മലിന്റെ പേര്. സഞ്ജു സാംസണിന് ശേഷം കേരളം സംഭാവന ചെയ്യുന്ന ബാറ്ററാണ് രോഹന്‍. കോഴിക്കോട് നിന്നുള്ള താരം ദുലീപ് ട്രോഫിയില്‍ തകര്‍പ്പന്‍ ഫോമിലാണ്. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടാന്‍ രോഹനായിരുന്നു. സൗത്ത് സൗണിനായി കളിക്കുന്ന രോഹന്‍, നോര്‍ത്ത് സോണിനെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ 143 റണ്‍സ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 77 റണ്‍സും നേടായി കൊയിലാണ്ടി സ്വദേശിക്കായി. ദുലീപ് ട്രോഫിയില്‍ ഒരു കേരള താരം നേടുന്ന ആദ്യ സെഞ്ചുറിയായിരുന്നത്.

ഇന്ത്യന്‍ താരങ്ങളായ മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി എന്നിവര്‍ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കാനും രോഹനായി. സീനിയര്‍ താരങ്ങള്‍ക്കൊപ്പം കളിക്കുന്നതിലെ സന്തോഷം രോഹന്‍ പങ്കുവച്ചു. സ്‌പോര്‍ട്‌സ് സ്റ്റാറിനോട് സംസാരിക്കുകയായിരുന്നു രോഹന്‍. ''ഇവിടം വരെ എത്തിയത് തന്നെ ഭാഗ്യമായി കാണുന്നു. ടിവിയില്‍ മാത്രം കാണുന്ന മായങ്ക്, വിഹാരി എന്നിവര്‍ക്കൊപ്പം കളിക്കാനായി. അവരുടെ സാന്നിധ്യം തന്നെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.'' രോഹന്‍ പറഞ്ഞു.

സെവാഗ് നിരാശപ്പെടുത്തി, നഴ്‌സിന്റെ സെഞ്ചുറിക്ക് ഒബ്രിയാന്റെ മറുപടി; ഗുജറാത്ത് ജയന്റ്‌സിന് ജയം

സഞ്ജുവിനെ കുറിച്ചും രോഹന്‍ മനസ് തുറന്നു. ''സഞ്ജു ചേട്ടന്‍ ഞങ്ങള്‍ക്കെല്ലാം ദൈവത്തെ പോലെയാണ്. ഏറ്റവും വലിയ ഗുണം, ഞങ്ങള്‍ക്കെല്ലാം അദ്ദേഹത്തെ എപ്പോഴും വിളിക്കാമെന്നുള്ളതാണ്. ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയെ നയിക്കുന്ന ക്യാപ്റ്റനാണ് സഞ്ജു. എന്നിട്ടും എപ്പോള്‍ വേണമെങ്കിലും വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മത്സരത്തിനോടുള്ള അദ്ദേഹത്തിന്റെ സമീപനം മറ്റുള്ളവരില്‍ നിന്ന് വളരെ വ്യത്യസ്ഥമാണ്.'' രോഹന്‍ കൂട്ടിചേര്‍ത്തു.

2016ല്‍ വിജയ് ഹസാരെ ട്രോഫിയിലൂടെയാണ് രോഹന്‍ ആദ്യമായി കേരള ജേഴ്‌സി അണിയുന്നത്. 2016-17 സീസണില്‍ വിനൂ മങ്കാദ് ട്രോഫിയില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്താനും രോഹനായി. അതും ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ എന്നിവര്‍ക്കെല്ലാം മുകളില്‍. പിന്നാലെ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലേക്ക് വിളി വന്നു. എന്നാല്‍ 2018 അണ്ടര്‍ 19 ലോകകപ്പില്‍ താരത്തിന് കളിക്കാനായില്ല. അപ്പോഴേക്കും വയസ് 19 കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ സീനിയര്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡായിരുന്നു അന്ന് കോച്ച്. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം കേരള ടീമില്‍ തിരിച്ചെത്തുന്നത്.

ഓസീസിനെതിരെ ടി20 പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി, ഷമി പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു

ലോകകപ്പ് കളിക്കാന്‍ സാധിക്കാത്തതിന് വളരെ രസകരമായിട്ടാണ് രോഹന്‍ മറുപടി പറഞ്ഞത്. ''കൂടെയുള്ളവര്‍ അടുത്ത തലത്തില്‍ കളിക്കുമ്പോള്‍ ഞാനെന്തുകൊണ്ട് അവിടെതന്നെ നിന്നുപോയെന്ന് ചിന്തിച്ചിരുന്നു. എന്നാല്‍, എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് പറയുന്നത് പോലെയായിരുന്നു എന്റെ കാര്യം. ഞാന്‍ അല്‍പം കൂടി കാത്തിരുന്നു. കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാക്കിയാല്‍, നമ്മുടെ സമയം വന്നെത്തുകയും ചെയ്യും.'' രോഹന്‍ പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios