ക്യാപ്റ്റൻ രോഹിത് ശർമ്മയും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ഫിറ്റ്നസ് ടെസ്റ്റ് പാസായതോടെ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ കളിക്കാൻ യോഗ്യത നേടി. ഐപിഎല്ലിനിടെ പരിക്കേറ്റ ഇരുവരും ബെംഗളൂരുവിലെ ഫിറ്റ്‌നസ് കേന്ദ്രത്തിൽ പരിശീലനം പൂർത്തിയാക്കിയാണ് ടീമിലേക്ക് മടങ്ങിയെത്തുന്നത്.

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്തു. ഞായറാഴ്ച ധര്‍മ്മശാലയില്‍ ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇരുവര്‍ക്കും കളിക്കാനാകുമെന്ന് ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സിലെ സ്‌പോര്‍ട്‌സ് സയന്‍സ് ടീം വ്യക്തമാക്കി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്നതിനിടെയാണ് ഇരുവര്‍ക്കും പരിക്കേറ്റതും ചില മത്സരങ്ങള്‍ നഷ്ടമായതും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹാര്‍ദിക് പാണ്ഡ്യ കടുത്ത നടുവേദനയെയും രോഹിത് ശര്‍മ്മ ഹാംസ്ട്രിംഗ് പരിക്കുമാണ് നേരിട്ടിരുന്നത്. തുടര്‍ന്ന് ജൂണ്‍ 2 മുതല്‍ ഹാര്‍ദിക് ബെംഗളൂരുവിലെ ഫിറ്റ്‌നസ് കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു ഇരുവരും. വിദേശത്തെ അവധിക്കാലം ആസ്വദിച്ചതിന് ശേഷമാണ് ജൂണ്‍ 2-ന് ഹാര്‍ദിക് ഫിറ്റ്‌നസ് കേന്ദ്രത്തില്‍ എത്തിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി താരം കഠിനമായ പരിശീലനങ്ങളിലാണ് ഏര്‍പ്പെട്ടിരുന്നത്. പരിശീലന മത്സരങ്ങളുടെ ഭാഗമായി താരം 10 ഓവറുകള്‍ ബൗള്‍ ചെയ്തതായും ബിസിസിഐ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

പാണ്ഡ്യയ്ക്ക് നിലവില്‍ യാതൊരുവിധ ശാരീരിക ബുദ്ധിമുട്ടുകളും ഇല്ലെന്നും ഫിറ്റ്‌നസ് ട്രെയിനര്‍മാര്‍ താരത്തിന്റെ ഡാറ്റ പരിശോധിച്ച് ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയതായും ബിസിസിഐ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് സിതാന്‍ഷു കൊട്ടക് പാണ്ഡ്യയുടെ ഫിറ്റ്‌നസിനെക്കുറിച്ച് കൃത്യമായ അപ്‌ഡേറ്റുകള്‍ ഇല്ലെന്ന് പറഞ്ഞിരുന്നെങ്കിലും താരം പൂര്‍അ ആരോഗ്യവാനാണെന്ന് വിശ്വസിക്കുന്നതായി വ്യക്തമാക്കിയിരുന്നു. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും തന്റെ ഹാംസ്ട്രിംഗ് പരിക്കും പരിശോധിച്ചിരുന്നു. വിദഗ്ദ്ധ പരിശോധനകള്‍ക്ക് ശേഷം രോഹിത്തിനും മെഡിക്കല്‍ സംഘം കളിക്കാന്‍ അനുമതി നല്‍കി.

ഇന്ത്യന്‍ ടീമിന് ആശ്വാസം

മധ്യ ഓവറുകളില്‍ പേസ് ബൗളിംഗിലും ഡെത്ത് ഓവറുകളില്‍ തകര്‍പ്പന്‍ ബാറ്റിംഗിലും ടീമിന് വലിയ ബാലന്‍സ് നല്‍കുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ഇന്ത്യന്‍ ഏകദിന ടീമിന് വലിയ കരുത്താകും. ഹാര്‍ദിക് ചണ്ഡീഗഡില്‍ നടക്കുന്ന രാത്രികാല പരിശീലന ക്യാമ്പില്‍ ടീമിനൊപ്പം ചേരുമോ, അതോ മുന്‍പ് തീരുമാനിച്ചതുപോലെ നേരിട്ട് ധര്‍മ്മശാലയില്‍ എത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഹാംസ്ട്രിംഗ് പരിക്കിനെത്തുടര്‍ന്ന് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് ഈ പരമ്പര നഷ്ടമാകും. കോലിക്ക് പകരക്കാരനായി യുവതാരം യശസ്വി ജയ്സ്വാളിനെ ടീമില്‍ ഉള്‍പ്പെടുത്തി.

YouTube video player