റാങ്കിംഗില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ആദ്യ പത്തിലുള്ളത്. കോലിക്ക് പിറകില്‍ മൂന്നാം സ്ഥാനത്താണ് രോഹിത്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം (Babar Azam) ഒന്നാം സ്ഥാനത്ത് തുടരുന്നു.

ദുബായ്: ഐസിസി ഏകദിന ബാറ്റസ്മാന്മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) രണ്ടാം സ്ഥാനത്തുള്ള വിരാട് കോലിയോട് (Virat Kohli) അടുക്കുന്നു. ഇന്ന് പ്രഖ്യാപിച്ച റാങ്കിംഗില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ആദ്യ പത്തിലുള്ളത്. കോലിക്ക് പിറകില്‍ മൂന്നാം സ്ഥാനത്താണ് രോഹിത്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം (Babar Azam) ഒന്നാം സ്ഥാനത്ത് തുടരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ നേടിയ അര്‍ധ സെഞ്ചുറിയാണ് രോഹത്തിന് തുണയായത്. കോലി എട്ട് റണ്‍സിന് പുറത്തായിരുന്നു. 828 റേറ്റിംഗ് പോയിന്റാണ് കോലിക്ക്. രോഹിത്തിന് 807 പോയിന്റായി. അസമിന് 873 പോയിന്റുണ്ട്. നാല് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. 

Scroll to load tweet…

ക്വിന്റണ്‍ ഡി കോക്ക് (ദക്ഷിണാഫ്രിക്ക), ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ), ജോണി ബെയല്‍സ്‌റ്റോ (ഇംഗ്ലണ്ട്), ഡേവിഡ് വാര്‍ണല്‍ (ഓസ്‌ട്രേലിയ), റാസി വാന്‍ ഡര്‍ ഡസ്സന്‍ (ദക്ഷിണാഫ്രിക്ക) എന്നിവരാണ് ഈ സ്ഥാനങ്ങളില്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തി പാക് താരം ഫഖര്‍ സമാന്‍ ഒമ്പതാമതെത്തി. 

ഇംഗ്ലീഷ് താരം ജോ റൂട്ട് പത്താം സ്ഥാനത്താണ്. 14-ാം സ്ഥാനത്തുള്ള ശിഖര്‍ ധവാന്‍ മെച്ചപ്പെട്ട റാങ്കുള്ള മൂന്നാമത്തെ ഇന്ത്യന്‍ താരം. കെ എല്‍ രാഹുല്‍ 25-ാം സ്ഥാനത്താണ്. അതേസമയം ബൗളര്‍മാരുടെ റാങ്ക് മാറ്റമില്ലാതെ തുടരുന്നു.