Asianet News MalayalamAsianet News Malayalam

രോഹിത്തിന് പകരം ടി20യില്‍ ഇന്ത്യ പുതിയ നായകനെ പരീക്ഷിക്കണമെന്ന് സെവാഗ്

ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ടീമിലെ ആദ് മൂന്ന് സ്ഥാനക്കാര്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും കെ എല്‍ രാഹുലും ആയിരിക്കുമെന്നും സെവാഗ് പറഞ്ഞു. നിരവധി യുവതാരങ്ങളുണ്ടെങ്കിലും രോഹിത്-കിഷന്‍ ഓപ്പണിംഗും വണ്‍ ഡൗണായി കെ എല്‍ രാഹുലിനെയുമാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്നും സെവാഗ് പറഞ്ഞു.

Rohit Sharma could be relieved from captaincy says Virender Sehwag
Author
Mumbai, First Published Jun 27, 2022, 10:10 PM IST

ദില്ലി: രോഹിത് ശര്‍മയുടെ പ്രായവും ജോലിഭാരവും കണക്കിലെടുത്ത് ടി20 ക്രിക്കറ്റില്‍ ഇന്ത്യ പുതിയ നായകനെ പരീക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ട20 ക്രിക്കറ്റില്‍ പുതിയ നായകന് കീഴില്‍ കളിച്ചാല്‍ 35കാരനായ രോഹിത്തിന്‍റെ ജോലിഭാരം കുറക്കാന്‍ ടീം മാനേജ്മെന്‍റിന് കഴിയുമെന്നും സോണി സ്പോര്‍ട്സിനോട് സെവാഗ് പറഞ്ഞു.

ടി20 ക്രിക്കറ്റില്‍ നായകനായി ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ ചുമതല കൈമാറാവുന്നതാണ്. ഇതുവഴി രോഹിത്തിന്‍റെ ജോലിഭാരം കുറക്കാം, ഒപ്പം രോഹിത്തിന് ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കകയും ചെയ്യാം. ടി20 ക്രിക്കറ്റില്‍ നിന്ന് ഇടക്ക് ഇടവേളയെടുക്കുന്നത് രോഹിത്തിനും ഗുണകരമാകും.  ഇനി മൂന്ന് ഫോര്‍മാറ്റിലും ഒരേ നായകന്‍ എന്ന പതിവ് രീതി പിന്തുടരാനാണ് തീരുമാനമെങ്കില്‍ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവാന്‍ ഏറ്റവും യോഗ്യനായ താരം രോഹിത് തന്നെയാണെന്നും സെവാഗ് പറഞ്ഞു.

രോഹിത് ഇല്ലെങ്കില്‍ അവന്‍ നായകനാവട്ട, റിഷഭ് പന്തിന് പക്വതയില്ലെന്ന് മുന്‍ പാക് താരം

Rohit Sharma could be relieved from captaincy says Virender Sehwag

ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ടീമിലെ ആദ് മൂന്ന് സ്ഥാനക്കാര്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും കെ എല്‍ രാഹുലും ആയിരിക്കുമെന്നും സെവാഗ് പറഞ്ഞു. നിരവധി യുവതാരങ്ങളുണ്ടെങ്കിലും രോഹിത്-കിഷന്‍ ഓപ്പണിംഗും വണ്‍ ഡൗണായി കെ എല്‍ രാഹുലിനെയുമാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്നും സെവാഗ് പറഞ്ഞു. വിരാട് കോലിയാണ് നിലവില്‍ ഇന്ത്യയുടെ മൂന്നാം നമ്പര്‍ ബാറ്റര്‍.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പേസ് വിസ്മയം ഉമ്രാന്‍ മാലിക്കും ഉണ്ടാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഉമ്രാന് ഒപ്പം ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും അടങ്ങുന്നതാവും ഇന്ത്യയുടെ പേസാക്രമണമെന്നും സെവാഗ് പറഞ്ഞു. സമീപകാലത്ത് തന്നില്‍ ഏറ്റവുമധികം മതിപ്പുളവാക്കിയ പേസറാണ് ഉമ്രാന്‍ മാലിക്കെന്നും സെവാഗ് പറഞ്ഞു. ഐപിഎല്ലില്‍ ഒട്ടേറെ പേസര്‍മാരുടെ ഉദയം കണ്ടെങ്കിലും മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ദീര്‍ഘകാലം കളിക്കാന്‍ പോകുന്ന താരം ഉമ്രാനായാരിക്കുമെന്നും സെവാഗ് പറഞ്ഞു.

റൂട്ട് തെളിച്ച് ജോ റൂട്ട്, മൂന്നാം ടെസ്റ്റിലും കിവീസിന്‍റെ ചിറകരിഞ്ഞ് ടെസ്റ്റ് പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്

വ്യത്യസ്ത ഫോര്‍മാറ്റുകള്‍ക്ക് വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ എന്ന നയം 1997ല്‍ ഓസ്ട്രേലിയ ആണ് ആദ്യം നടപ്പാക്കിയത്. ടെസ്റ്റ് നായകനായി മാര്‍ക് ടെയ്‌ലറെ നിലനിര്‍ത്തിയപ്പോള്‍ ഏകദിന ക്യാപ്റ്റനായി സ്റ്റീവ് വോയെ തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് ഇംഗ്ലണ്ട് ഇത് ഫലപ്രദമായും വിജയകരമായും നടപ്പാക്കി. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഒരിക്കലും വ്യത്യസ്ത നായകരെന്ന രീതിയെ പിന്തുണച്ചിട്ടില്ല. ഇന്ത്യയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും വെവ്വേറെ ക്യാപ്റ്റന്‍മാരുണ്ടാവുന്നത് വ്യത്യസ്ത അധികാര കേന്ദ്രങ്ങള്‍ക്ക് കാരണമാകുമെന്നാണ് ബിസിസിഐയുടെ നിലപാട്.

Follow Us:
Download App:
  • android
  • ios