അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരത്തോടെ, ഇന്ത്യക്കായി ഏകദിന ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ്മ സ്വന്തമാക്കി. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ദീര്‍ഘകാല റെക്കോര്‍ഡാണ് ഇതോടെ താരം മറികടന്നത്. 39 വയസ്സും 44 ദിവസവുമാണ് മത്സരത്തിനിറങ്ങുമ്പോള്‍ രോഹിത്തിന്റെ പ്രായം.

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരത്തില്‍ പാഡണിഞ്ഞതോടെ, ഇന്ത്യക്കായി ഏകദിന ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരമെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ദീര്‍ഘകാലത്തെ റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകന്‍ മറികടന്നത്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ രോഹിത് ശര്‍മ്മയ്ക്ക് 39 വയസ്സും 44 ദിവസവുമാണ് പ്രായം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2012 മാര്‍ച്ചില്‍ പാകിസ്ഥാനെതിരെ തന്റെ അവസാന ഏകദിന മത്സരം കളിക്കുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രായം 38 വയസ്സും 329 ദിവസവുമായിരുന്നു. ഇതാണ് രോഹിത് ഇപ്പോള്‍ തിരുത്തിക്കുറിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ 38 വയസ്സിന് ശേഷവും ഏകദിന കരിയര്‍ തുടരുന്ന അഞ്ചാമത്തെ മാത്രം താരമാണ് രോഹിത് ശര്‍മ്മ. സച്ചിന് പുറമെ എം എസ് ധോണി, രാഹുല്‍ ദ്രാവിഡ്, മൊഹീന്ദര്‍ അമര്‍നാഥ് എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടത്തിലെത്തിയത്. എന്നാല്‍ ഈ പട്ടികയില്‍ പ്രായത്തിന്റെ കാര്യത്തില്‍ രോഹിത് ഇപ്പോള്‍ എല്ലാവരെയും പിന്നിലാക്കി.

2007ല്‍ അയര്‍ലന്‍ഡിനെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച രോഹിത്, രണ്ട് പതിറ്റാണ്ടോളമായി ഇന്ത്യന്‍ ബാറ്റിങ് നിരയിലെ കരുത്തായി തുടരുകയാണ്. പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിക്കുന്നതാണ് നായകന്റെ ഇപ്പോഴത്തെ തകര്‍പ്പന്‍ ഫോമും ഫിറ്റ്‌നസ്സും. വരാനിരിക്കുന്ന ഐസിസി ടൂര്‍ണമെന്റുകളിലും ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ ഒരുങ്ങുന്ന രോഹിത്തിന്റെ കരിയറിലെ മറ്റൊരു പൊന്‍തൂവലായി ഈ റെക്കോര്‍ഡ്.

ഇന്ത്യക്ക് 195 റണ്‍സ് വിജയലക്ഷ്യം

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 195 റണ്‍സ് വിജയലക്ഷ്യം. ധരംശാലയില്‍ കനത്ത മഴയെ തുടര്‍ന്ന് മത്സരം 25 ഓവറാക്കി ചുരുക്കിയിരുന്നു. തുടര്‍ന്ന് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ 24.5 ഓവറില്‍ എല്ലാവരും 194ന് പുറത്താവുകയായിരുന്നു. റഹ്മാനുള്ള ഗുര്‍ബാസിന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് (51 പന്തില്‍ 102) സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹഷ്മതുള്ള ഷാഹിദി (27), അസ്മതുള്ള ഒമര്‍സായ് (26) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അരങ്ങേറ്റക്കാരായ ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതമെടുത്തു. നിതീഷ് കുമാര്‍ റെഡ്ഡിക്ക് രണ്ട് വിക്കറ്റുണ്ട്.

YouTube video player