അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഫീൽഡിംഗ് തിരഞ്ഞെടുത്തു. മഴയെ തുടർന്ന് 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ സ്പിന്നർ ഹർഷ് ദുബെ, പേസർ ഗുർനൂർ ബ്രാർ എന്നിവർ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കും.
ധരംശാല: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ആദ്യം ഫീല്‍ഡ് ചെയ്യും. ധരംശാലയില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അഫ്ഗാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് മത്സരം 25 ഓവറാക്കി ചുരുക്കിയിട്ടുണ്ട്. അഞ്ച് ഓവര്‍ ബാറ്റിംഗ് പവര്‍ പ്ലേ. ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍ ഹര്‍ഷ് ദുബെ, പേസര്‍ ഗുര്‍നൂര്‍ ബ്രാര്‍ എന്നിവര്‍ അരങ്ങേറ്റം കുറിക്കും. ഇഷാന്‍ കിഷന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചു. വിക്കറ്റ് കീപ്പറും കിഷന്‍ തന്നെ. പരിക്കേറ്റ വിരാട് കോലിക്ക് പകരമാണ് കിഷനെത്തിയത്. രോഹിത് ശര്‍മയ്‌ക്കൊപ്പം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഓപ്പണ്‍ ചെയ്യും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
അഫ്ഗാനിസ്ഥാന്‍: ഇബ്രാഹിം സദ്രാന്‍, റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദിഖുള്ള അടല്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുഹമ്മദ് സലീം സഫി, എ എം ഗസന്‍ഫര്‍, സിയാ ഉര്‍ റഹ്മാന്‍ ഷരീഫി.
ഇന്ത്യ: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.

