ഓപ്പണിംഗ് വിക്കറ്റില്‍ 74 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് രോഹിത് മടങ്ങുന്നത്. ഷോര്‍ട്ട് കവറില്‍ മര്‍നസ് ലബുഷെയ്‌നിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങുന്നത്. ഒരു സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന ഗില്‍- പൂജാര സഖ്യം ഇതുവരെ 55 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.
അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 480നെതിരെ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ഒന്നിന് 129 എന്ന നിലയിലാണ്. രോഹിത് ശര്‍മയുടെ (35) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. മാത്യൂ കുനെമനാണ് വിക്കറ്റ്. ശുഭ്മാന്‍ ഗില്‍ (65), ചേതേശ്വര്‍ പൂജാര (29) എന്നിവരാണ് ക്രീസില്‍. ഇപ്പോഴും 351 റണ്‍സ് പിറകിലാണ് ഇന്ത്യ. നേരത്തെ, ഉസ്മാന്‍ ഖവാജ (180), കാമറോണ്‍ ഗ്രീന്‍ (114) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ആര്‍ അശ്വിന്‍ ആറ് വിക്കറ്റ് നേടിയിരുന്നു.
ഓപ്പണിംഗ് വിക്കറ്റില്‍ 74 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് രോഹിത് മടങ്ങുന്നത്. ഷോര്‍ട്ട് കവറില്‍ മര്‍നസ് ലബുഷെയ്‌നിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങുന്നത്. ഒരു സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന ഗില്‍- പൂജാര സഖ്യം ഇതുവരെ 55 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഗില്‍ ഇതുവരെ ഒരു സിക്‌സും അഞ്ച് ഫോറു നേടി.
രണ്ടാം ദിനം ചായക്ക് പിന്നാലെ പൊരുതി നിന്ന ഉസ്മാന്‍ ഖവാജയെ(180) വീഴ്ത്തി അക്‌സര്‍ പട്ടേല്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഒമ്പതാം വിക്കറ്റില്‍ ടോഡ് മര്‍ഫിയും(41), നേഥന്‍ ലിയോണും(34) ചേര്‍ന്ന് 70 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഓസ്‌ട്രേലിയയെ ശക്തമായ നിലയിലെത്തിച്ചു. ഇരുവരെയും പുറത്താക്കി അശ്വിനാണ് ഓസീസ് ഇന്നിംഗ്‌സിന് തിരശീലയിട്ടത്.
ഉദിച്ചുയര്‍ന്ന് ഗ്രീന്‍, ആറാടി അശ്വിന്‍
രണ്ടാം ദിനം തുടക്കത്തിലെ വിക്കറ്റുകള്‍ വീഴ്ത്തി ഓസ്‌ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന ഇന്ത്യന്‍ തന്ത്രം ആദ്യ സെഷനില്‍ തന്നെ പാളി. പ്രതിരോധിച്ചു നിന്ന ഖവാജക്കൊപ്പം അടിച്ചു തകര്‍ത്ത കാമറൂണ്‍ ഗ്രീന്‍ സെഞ്ചുറി നേടിയതോടെ ആദ്യ സെഷനില്‍ വിക്കറ്റെടുക്കാന്‍ ഇന്ത്യക്കായില്ല. ലഞ്ചിനുശേഷം ടെസ്റ്റിലെ തന്റെ കന്നി സെഞ്ചുറി നേടിയ ഗ്രീന്‍ അഞ്ചാം വിക്കറ്റില്‍ ഖവാജക്കൊപ്പം 208 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയതോടെ ഇന്ത്യയുടെ പിടി അയഞ്ഞു.
എന്നാല്‍ സെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ഗ്രീനിനെ(114) വിക്കറ്റിന് പിന്നില്‍ കെ എസ് ഭരതിന്റെ കൈകളിലെത്തിച്ച് അശ്വിന്‍ ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി. ലെഗ് സ്റ്റംപിലേക്ക് പോയ പന്തില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച ഗ്രിനിനെ ഭരത് അത്യുജ്ജ്വല ക്യാച്ചില്‍ കൈയിലൊതുക്കി. അതേ ഓവറില്‍ അശ്വിനെതിരെ വമ്പനടിക്ക് ശ്രമിച്ച അലക്‌സ് ക്യാരി അക്കൗണ്ട് തുറക്കും മുമ്പ് അക്‌സര്‍ പട്ടേലിന്റെ കൈയിലൊതുങ്ങി. അഞ്ച് പന്തുകളുടെ ഇടവേളയില്‍ രണ്ട് വിക്കറ്റ് വീണതോടെ ഓസീസ് തകരുമെന്ന് കരുതിയെങ്കിലും ഖവാജ ഒരറ്റം കാത്തു. ക്യാരിക്ക് ശേഷം ക്രീസിലെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ(6) അശ്വിന്റെ പന്തില്‍ ഷോര്‍ട്ട് ലെഗ്ഗില്‍ ശ്രേയസ് കൈയിലൊതുക്കി.
എന്നാല്‍ ഖവാജക്കൊപ്പം പിടിച്ചു നിന്ന ലിയോണ്‍ ഓസീസിനെ 400 കടത്തി.ചായക്ക് ശേഷം ഖവാജയെ(180) അക്‌സര്‍ വിക്കറ്റിന് മുന്നില്‍ കുടുകുക്കുമ്പോള്‍ ഓസീസ് ടോട്ടല്‍ 409 റണ്‍സെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഏകദിനശൈലിയില്‍ ബാറ്റ് വീശിയ ടോഡ് മര്‍ഫിയും പിന്തുണ നല്‍കിയ ലിയോണും ചേര്‍ന്ന് ഓസ്‌ട്രേലിയയെ 450 കടത്തി.
ടെസ്റ്റില്‍ സച്ചിനെയും കോലിയെയും സെവാഗിനെയും പിന്നിലാക്കി റെക്കോര്‍ഡിട്ട് രോഹിത്
