103 ടെസ്റ്റുകളില്‍ 90 സിക്സുകള്‍ പറത്തിയിട്ടുള്ള വീരേന്ദര്‍ സെവാഗ് മാത്രമാണ് ഇനി രോഹിത്തിന് മുന്നിലുള്ളത്. ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെര‍ഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 

രാജ്കോട്ട്: കൂട്ടത്തകര്‍ച്ചയിലേക്ക് വീണ ടീമിനെ സെഞ്ചുറിയുമായി കരകയറ്റിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് മറ്റൊരു ഇന്ത്യൻ നായകനുമില്ലാത്ത റെക്കോര്‍ഡ്. രാജ്കോട്ട് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂി ഇന്ത്യൻ നായകനെന്ന റെക്കോര്‍ഡാണ് 36കാരനായ രോഹിത് സ്വന്തമാക്കിയത്.

രണ്ട് തവണ പന്ത് അതിര്‍ത്തതിക്ക് മുകളിലൂടെ പറത്തിയ രോഹിത് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന ഇന്ത്യൻ ബാറ്റര്‍മാരില്‍ എം എസ് ധോണിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 57 ടെസ്റ്റുകളില്‍ 79 സിക്സുകള്‍ അടിച്ച രോഹിത് 90 ടെസ്റ്റില്‍ 78 സിക്സുകള്‍ പറത്തിയ എം എസ് ധോണിയെ ആണ് ഇന്ന് പിന്നിലാക്കിയത്.

സഞ്ജു നഷ്ടമാക്കിയ സുവർണാവസരം, വെറും 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ച് ടെസ്റ്റിൽ അരങ്ങേറി ധ്രുവ് ജുറെൽ

103 ടെസ്റ്റുകളില്‍ 90 സിക്സുകള്‍ പറത്തിയിട്ടുള്ള വീരേന്ദര്‍ സെവാഗ് മാത്രമാണ് ഇനി രോഹിത്തിന് മുന്നിലുള്ളത്. ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെര‍ഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

Scroll to load tweet…

ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാടീദാര്‍ എന്നിവരെ നഷ്ടമാവുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 33 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. പിന്നീട് രവീന്ദ്ര ജഡേജക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ രോഹിത് ഇന്ത്യയെ കൂട്ടകത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ആദ്യ രണ്ട് ടെസ്റ്റുകളിലും ഫോമിലാവാന്‍ കഴിയാതിരുന്നതോടെ രോഹിത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ രാജ്കോട്ടില്‍ യുവ ബാറ്റിംഗ് നിരയുമായി ഇറങ്ങിയ ഇന്ത്യ തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായി സമ്മര്‍ദ്ദത്തിലായപ്പോഴാണ് ക്യാപ്റ്റന്‍റെ ഇന്നിംഗ്സുമായി രോഹിത് രക്ഷകനായത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇരു ടീമുകളും ഓരോന്ന് വീതം ജയിച്ച് തുല്യതയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക