ഐപിഎല്ലില്‍ മുംബൈയെ പ്ലേ ഓഫിലെത്തിക്കാനായെങ്കിലും ബാറ്റിംഗില്‍ രോഹിത് നിരാശപ്പെടുത്തിയിരുന്നു. 16 മത്സരങ്ങളില്‍ 20.75 ശരാശരിയില്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 332 റണ്‍സ് മാത്രമാണ് ഐപിഎല്ലില്‍ രോഹിത്തിന് നേടാനായത്. പിന്നാലെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും രോഹിത് ബാറ്റിംഗില്‍ നിരാശപ്പെടുത്തി.

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ ദയനീയ തോല്‍വിക്ക് പിന്നാലെ അടുത്തമാസം നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബാറ്റിംഗില്‍ ഫോമിലല്ലാതിരുന്ന രോഹിത്തിന്‍റെ ശാരീരികക്ഷമതയെക്കുറിച്ചും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

നേരത്തെ ഏകദിന, ടി20 പരമ്പരകളില്‍ രോഹിത്, കോലി, സിറാജ്, ഷമി എന്നിവര്‍ക്ക് വിശ്രമം നല്‍കാനായിരുന്നു ബിസിസിഐ ആലോചിച്ചിരുന്നത്. എന്നാല്‍ ടെസ്റ്റ് പരമ്പരയിലും രോഹിത്തിന് വിശ്രമം അനുവദിച്ച് ഏഷ്യാ കപ്പില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലനായി രോഹിത് തിരിച്ചെത്തട്ടെ എന്നാണ് സെലക്ടര്‍മാരുടെ നിലപാട്. ഐപിഎല്ലില്‍ മുംബൈയെ പ്ലേ ഓഫിലെത്തിക്കാനായെങ്കിലും ബാറ്റിംഗില്‍ രോഹിത് നിരാശപ്പെടുത്തിയിരുന്നു. 16 മത്സരങ്ങളില്‍ 20.75 ശരാശരിയില്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 332 റണ്‍സ് മാത്രമാണ് ഐപിഎല്ലില്‍ രോഹിത്തിന് നേടാനായത്. പിന്നാലെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും രോഹിത് ബാറ്റിംഗില്‍ നിരാശപ്പെടുത്തി.

ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന് വിശ്രമം അനുവദിക്കുകയാണെങ്കില്‍ ഒന്നരവര്‍ഷത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയ അജിങ്ക്യാ രഹാനെയെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചേക്കും.ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി നടത്തിയ മിന്നുന്ന പ്രകടനങ്ങളുടെ കരുത്തിലാണ് രഹാനെ ഒന്നരവര്‍ഷത്തിനുശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിച്ച രഹാനെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു.

ഗാംഗുലിയെപ്പോലൊരു കളിക്കാരനില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, തുറന്നു പറഞ്ഞ് മുന്‍ പാക് നായകന്‍

ടീം പ്രഖ്യാപനം 27ന്

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്കുള്ള ടെസ്റ്റ്, ഏകദിന, ടി20 ടീമുകളെ ബിസിസിഐ സെലക്ഷന്‍ കമ്മറ്റി ഈ മാസം 27ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അടുത്ത 12ന് ഡൊമനിക്കയിലാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ്. 20ന് ട്രിനിഡാഡില്‍ രണ്ടാം ടെസ്റ്റ് തുടങ്ങും. ജൂലൈ 27 മുതല്‍ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും തുടര്‍ന്ന് അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലും ഇന്ത്യ കളിക്കും. ഓഗസ്റ്റ് 31നാണ് ഏഷ്യാ കപ്പ് തുടങ്ങുക.