ഓസ്ട്രേലിയയെ വീഴ്ത്താന്‍ സ്പിന്‍ പിച്ചോ; വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി രോഹിത് ശര്‍മ
ആദ്യ ടെസ്റ്റിനുള്ള അന്തിമ ഇലവനെ തെരഞ്ഞെടുക്കുക എന്നത് ശ്രമകരമായ ദൗത്യമാണെന്നും എങ്കിലും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ടീമിനെ തെരഞ്ഞേടുക്കേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞു.

നാഗ്‌പൂര്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ചൊരുക്കുന്നുവെന്ന ആരോപണത്തില്‍ മറുപടി നല്‍കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഒന്നാം ടെസ്റ്റിന് വേദിയാവുന്ന നാഗ്പൂരിലെ പിച്ച് ഇന്ത്യന്‍ ടീമിന്‍റെ നിര്‍ദേശപ്രകാരം സ്പിന്നിനെ അമതിമായി തുണക്കുന്ന പിച്ചാക്കി മാറ്റിയെന്ന ഓസീസ് മാധ്യമങ്ങളുടെ ആരോപണത്തിനാണ് രോഹിത് മറുപടി നല്‍കിയത്.
പിച്ചിനെ വെറുതെ വിട്ട് അടുത്ത അഞ്ച് ദിവസം നടക്കാന്‍ പോകുന്ന മത്സരത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുഎന്ന് രോഹിത് മത്സരത്തലേന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിച്ചിനെക്കുറിച്ചുള്ള ആശങ്ക മാറ്റിവെക്കു. ഇരു ടീമിലുമുള്ളത് മികച്ച 22 കളിക്കാരാണ്. അതുകൊണ്ട് പിച്ച് എങ്ങനെയുള്ളതായിരിക്കുമെന്നോ എത്രമാത്രം ടേണുണ്ടാവുമെന്നോ സീമുണ്ടാവുമെന്നോ എന്നൊന്നും ഓര്‍ത്ത് ആശങ്കപ്പെടേണ്ട കാര്യമില്ല. കാര്യങ്ങള്‍ ലളിതമാണ്, ഗ്രൗണ്ടിലിറങ്ങി മികച്ച കളി പുറത്തെടുക്കുക-രോഹിത് പറഞ്ഞു. എന്നാല്‍ പിച്ച് കണ്ടിട്ട് സ്പിന്നിനെ സഹായിക്കുന്ന പിച്ചായിരിക്കുമെന്നും അതുകൊണ്ടുതന്നെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കുക എന്നത് മത്സരത്തില്‍ പ്രധാനമായിരിക്കുമെന്നും രോഹിത് പറഞ്ഞു.
ആദ്യ ടെസ്റ്റിനുള്ള അന്തിമ ഇലവനെ തെരഞ്ഞെടുക്കുക എന്നത് ശ്രമകരമായ ദൗത്യമാണെന്നും എങ്കിലും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ടീമിനെ തെരഞ്ഞേടുക്കേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞു. കളിക്കാരെല്ലാം മികച്ച ഫോമിലാണ് അന്തിമ ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ അവരെല്ലാം മത്സരിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ആരെയെങ്കിലും ഒഴിവാക്കുക എന്നത് ശ്രമകരമാണ്. എങ്കിലും ഓരോ പിച്ചിനും ഓരോ സാഹചര്യത്തിനും ഓരോ തരത്തിലുള്ള കളിക്കാരെയാണ് ആവശ്യമുള്ളതെന്നും അതിനനുസരിച്ചായിരിക്കും അന്തി ഇലവനെ തെരഞ്ഞെടുക്കുകയെന്നും രോഹിത് പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), KL Rahul (vice-captain), Shubman Gill, Cheteshwar Pujara, Virat Kohli, Shreyas Iyer, KS Bharat (wk), Ishan Kishan (wk), R. Ashwin, Axar Patel, Kuldeep Yadav, Ravindra Jadeja, Mohd. Shami, Mohd. Siraj, Umesh Yadav, Jaydev Unadkat, Suryakumar Yadav.