Asianet News MalayalamAsianet News Malayalam

തകർച്ചയിലും പുതിയ റെക്കോർഡിട്ട് ക്യാപ്റ്റൻ ഹിറ്റ്മാൻ

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തിൽ പാഡ് കെട്ടിയതോടെ 35 മത്സരങ്ങൾ രോഹിത് കുട്ടിക്രിക്കറ്റ് ലോകകപ്പിൽ കളിച്ചു. രോഹിത് ശർമക്ക് അഭിനന്ദനങ്ങൾ നേർന്ന് ബിസിസിഐ ട്വീറ്റ് ചെയ്തു.

Rohit Sharma surpass new record in T20 world cup
Author
First Published Oct 30, 2022, 5:43 PM IST

പെർത്ത്: ദക്ഷിണാഫ്രിക്കെതിരെയുള്ള ട്വന്റി20 മത്സരത്തിൽ ടീം തകർന്നടിഞ്ഞപ്പോഴും പുതിയ നാഴികക്കല്ല് താണ്ടി ഇന്ത്യൻ ക്യാപ്റ്റനും ഓപണിങ് ബാറ്റ്സ്മാനുമായ രോഹിത് ശർമ. ട്വന്റി20 പുരുഷ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടമാണ് രോഹിത് ശർമ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തിൽ പാഡ് കെട്ടിയതോടെ 35 മത്സരങ്ങൾ രോഹിത് കുട്ടിക്രിക്കറ്റ് ലോകകപ്പിൽ കളിച്ചു. രോഹിത് ശർമക്ക് അഭിനന്ദനങ്ങൾ നേർന്ന് ബിസിസിഐ ട്വീറ്റ് ചെയ്തു. ലും​ഗി എൻഡി​ഗി സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കുകയായിരുന്നു. ഒരു സിക്സും ഫോറും സഹിതമായിരുന്നു രോഹിത് 15 റൺസ് നേടിയത്. 

 

 

നിലവില്‍ 16 ഓവര്‍ ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ആറ് വിക്കറ്റിന് 105 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അര്‍ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവാണ് രക്ഷകനായത്. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്‌ടമായത്. സൂര്യകുമാര്‍ യാദവും അശ്വിനുമാണ് ക്രീസില്‍. ഇന്ത്യയുടെ അഞ്ചില്‍ നാല് വിക്കറ്റുകളും പേസര്‍ ലുങ്കി എന്‍ഗിഡിക്കാണ്. നിര്‍ണായക മത്സരത്തില്‍ ലുങ്കി എന്‍ഗിഡിയെ ഇറക്കിയ ദക്ഷിണാഫ്രിക്കന്‍ തന്ത്രം എല്ലാത്തരത്തിലും തുടക്കത്തില്‍ വിജയിക്കുകയായിരുന്നു. വെയ്‌ന്‍ പാര്‍നലിന്‍റെ ആദ്യ ഓവറില്‍ ആറ് പന്തും കെ എല്‍ രാഹുല്‍ പാഴാക്കിയപ്പോള്‍ അഞ്ചാം ഓവറിലാണ് എന്‍ഗിഡി ആദ്യമായി പന്തെടുത്തത്. രണ്ടാം പന്തില്‍ രോഹിത് ശ‍ര്‍മ്മയും(14 പന്തില്‍ 15), ആറാം പന്തില്‍ കെ എല്‍ രാഹുലും(14 പന്തില്‍ 9) പുറത്തായി.

സമ്മര്‍ദമേറിയ രോഹിത്തിന്‍റെ സിക്‌സര്‍ ശ്രമം പാളിയപ്പോള്‍ രാഹുല്‍ സ്ലിപ്പില്‍ ഏയ്‌ഡന്‍ മാര്‍ക്രമിന്‍റെ ക്യാച്ചില്‍ മടങ്ങി. ഏഴാം ഓവറില്‍ എന്‍ഗിഡി വീണ്ടും പന്തെടുത്തപ്പോള്‍ അഞ്ചാം പന്തില്‍ വിരാട് കോലി(11 പന്തില്‍ 12) റബാഡയുടെ ക്യാച്ചില്‍ വീണു. തൊട്ടടുത്ത ഓവറില്‍ ആന്‍‌റിച് നോര്‍ക്യ, ദീപക് ഹൂഡയെ(3 പന്തില്‍ 0) പുറത്താക്കി. വിക്കറ്റ് കീപ്പര്‍ ഡികോക്കിനായിരുന്നു ക്യാച്ച്. തന്‍റെ മൂന്നാം ഓവറില്‍, അതായത് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 9-ാം ഓവറില്‍ എന്‍ഗിഡി ഹാര്‍ദിക് പാണ്ഡ്യയേയും(3 പന്തില്‍ 2) പറഞ്ഞയച്ചു. മത്സരത്തില്‍ റബാഡയുടെ രണ്ടാം ക്യാച്ചായി ഇത്.

Latest Videos
Follow Us:
Download App:
  • android
  • ios