ബാബര്‍ അസമിനേയും മറികടന്ന് രോഹിത് ശര്‍മ! റണ്‍വേട്ടക്കാരില്‍ ഹിറ്റ്മാന്‍ ഇനി ഒന്നാമന്‍, കോലി മൂന്നാമത്

രോഹിത്തിനേക്കാള്‍ 20 റണ്‍സ് പിറകിലാണ് അസം. 123 മത്സങ്ങളില്‍ പൂര്‍ത്തിയാക്കിയ പാക് ക്യാപ്റ്റന്‍ 4145 റണ്‍സ് നേടി.

rohit sharma surpasses babar azam in most runs in t20 cricket

സെന്റ് ലൂസിയ: ടി20 റണ്‍വേട്ടക്കാരില്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ മറികടന്ന് രോഹിത് ശര്‍മ. ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ 92 റണ്‍സാണ് രോഹിത് നേടിയത്. 41 പന്തില്‍ എട്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ഇതോടെ റണ്‍വേട്ടക്കാരില്‍ അസമിനെ പിന്തള്ളി ഒന്നാമതെത്താന്‍ രോഹിത്തിന് സാധിച്ചു. 157 ടി20 മത്സരങ്ങളില്‍ 4165 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ സമ്പാദ്യം.

രോഹിത്തിനേക്കാള്‍ 20 റണ്‍സ് പിറകിലാണ് അസം. 123 മത്സങ്ങളില്‍ പൂര്‍ത്തിയാക്കിയ പാക് ക്യാപ്റ്റന്‍ 4145 റണ്‍സ് നേടി. അസമിന്റെ ശരാശരി 41.03 ആണെങ്കില്‍ രോഹരിത്തിന് 32.28യാണുള്ളത്. എന്നാല്‍ രോഹിത്തിന്റെ പ്രഹരശേഷി 140.80. അസമിന് 129.08 പ്രഹരശേഷി മാത്രമാണുള്ളത്. റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്ത് വിരാട് കോലിയാണ്. 123 മത്സരങ്ങളില്‍ 4103 റണ്‍സാണ് കോലി അടിച്ചെടുത്തത്. പോള്‍ സ്റ്റിര്‍ലിംഗ് (3601), മാര്‍ട്ടിന്‍ ഗപ്റ്റില്‍ (3531), മുഹമ്മദ് റിസ്വാന്‍ (3313), ഡേവിഡ് വാര്‍ണര്‍ (3271), ജോസ് ബട്‌ലര്‍ (3241), ആരോണ്‍ ഫിഞ്ച് (3120), ഗ്ലെന്‍ മാക്‌സ്‌വെല്‍ (2580) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റുതാരങ്ങള്‍.\

സിക്‌സുകളില്‍ രോഹിതിന് ഇരട്ട സെഞ്ചുറി! ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് ഹിറ്റ്മാന്‍; കോലി ഏറെ പിന്നില്‍

നേരത്തെ, ടി20 ക്രിക്കറ്റില്‍ 200 സിക്‌സുകള്‍ നേടുന്ന ആദ്യ താരമാവാന്‍ രോഹിത്തിന് സാധിച്ചിരുന്നു. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (173), ജോസ് ബ്ടലര്‍ (137), ഗ്ലെന്‍ മാക്‌സ്‌വെല്‍ (133), നിക്കോളാസ് പുരാന്‍ (132) എന്നിവരാണ് രോഹിത്തിന് പിന്നില്‍. 129 സിക്‌സ് നേടിയ സൂര്യകുമാര്‍ യാദവ് ആറാമതാണ്. 12-ാം സ്ഥാനത്തുള്ള വിരാട് കോലിയുടെ അക്കൗണ്ടില്‍ 121 സിക്‌സാണുള്ളത്. ിര്‍ണായക മത്സരത്തില്‍ ആക്രമിച്ച കളിച്ച രോഹിത് 19 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. നാല് സിക്‌സുകള്‍ക്ക് പുറമെ നാല് ഫോറും രോഹിത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios