രാജ്കോട്ട്: ഹാഷിം അംലയെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും പിന്നിലാക്കി രോഹിത് ശര്‍മക്ക് ഏകദിന റെക്കോര്‍ഡ്. ഓപ്പണര്‍ എന്ന നിലയില്‍ അതിവേഗം 7000 റണ്‍സ് പിന്നിടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. ഓപ്പണര്‍ സ്ഥാനത്ത് 137 ഇന്നിംഗ്സില്‍ നിന്നാണ് രോഹിത് 7000 പിന്നിട്ടത്.

147 ഇന്നിംഗ്സില്‍ നിന്ന് 7000 പിന്നിട്ട ഹാഷിം അംലയുടെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്. ഓപ്പണറെന്ന നിലയില്‍ സച്ചില്‍ 7000 റണ്‍സ് പിന്നിട് 160 ഇന്നിംഗ്സില്‍ നിന്നാണ്. ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ സൗരവ് ഗാംഗുലിയും വീരേന്ദര്‍ സെവാഗുമാണ് ഓപ്പണിംഗ് സ്ഥാനത്ത് 7000 പിന്നിട് മറ്റ് ബാറ്റ്സ്മാന്‍മാര്‍.

ALSO READ: രാജ്കോട്ടില്‍ രാജകീയ തിരിച്ചുവരവ്; ഓസീസിനെ വീഴ്ത്തി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ 44 പന്തില്‍ 42 റണ്‍സെടുത്ത് രോഹിത് പുറത്തായിരുന്നു. ഏകദിന ക്രിക്കറ്റില്‍ 9000 റണ്‍സെന്ന നാഴിക്കല്ല് പിന്നിടാന്‍ ഇനി നാലു റണ്‍സ് കൂടി വേണം. മധ്യനിര ബാറ്റ്സ്മാനായി കളി തുടങ്ങിയ രോഹിത്തിനെ 2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ എം എസ് ധോണിയാണ് ഓപ്പണര്‍ സ്ഥാനത്ത് പരീക്ഷിച്ചത്.