എന്നാല്‍ ഈ തോല്‍വികള്‍ക്കെല്ലാം ഒരേ ഒരു കാരണമെയുള്ളൂവെന്ന് തുറന്നു പറയുകയാണ് ഇന്ത്യന്‍ ഏകദിന, ടി20 ടീമുകളുടെ നായകനായ രോഹിത് ശര്‍മ നിര്‍ണായക മത്സരങ്ങളില്‍ തുടക്കം മോശമാവുന്നതാണ് ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയുടെ കിരീട വരള്‍ച്ചക്ക് കാരണമെന്ന് രോഹിത് ടെലിവിഷന്‍ ടോക് ഷോയില്‍ പറഞ്ഞു.

മുംബൈ: വിരാട് കോലി(Virat Kohli) ഇന്ത്യന്‍ നായകനായശേഷം ഐസിസി ടൂര്‍ണമെന്‍റുകളില്‍( ICC tournaments ) ഇന്ത്യ നോക്കൗട്ട് ഘട്ടത്തില്‍ പുറത്താവുന്നത് പതിവു കാഴ്ചയാണ്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിയശേഷം ഇന്ത്യ ഇതുവരെ ഒരു ഐസിസി കിരീടം നേടിയിട്ടില്ല. ധോണിക്ക് കീഴിലിറങ്ങിയ 2015ലെ ഏകദിന ലോകകപ്പില്‍ സെമിയില്‍ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റു.

2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കോലിക്ക് കീഴിലിറങ്ങിയപ്പോള്‍ ഫൈനലില്‍ പാക്കിസ്ഥാനോട് തോറ്റു. 2019ലെ ഏകദനി ലോകകപ്പിലും കോലിക്ക് കീഴില്‍ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായി. കഴിഞ്ഞ മാസം നടന്ന ടി20 ലോകകപ്പിലാകട്ടെ കോലിക്ക് കീഴില്‍ സെമി പോലും എത്താതെ ഇന്ത്യ പുറത്താവുകയും ചെയ്തു.

എന്നാല്‍ ഈ തോല്‍വികള്‍ക്കെല്ലാം ഒരേ ഒരു കാരണമെയുള്ളൂവെന്ന് തുറന്നു പറയുകയാണ് ഇന്ത്യന്‍ ഏകദിന, ടി20 ടീമുകളുടെ നായകനായ രോഹിത് ശര്‍മ(Rohit Sharma). നിര്‍ണായക മത്സരങ്ങളില്‍ തുടക്കം മോശമാവുന്നതാണ് ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയുടെ കിരീട വരള്‍ച്ചക്ക് കാരണമെന്ന് രോഹിത് ടെലിവിഷന്‍ ടോക് ഷോയില്‍ പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയിലും ഏകദിന ലോകകപ്പിലും ഇപ്പോള്‍ കഴിഞ്ഞ ടി20 ലോകകപ്പിലും തുടക്കത്തിലെ തിരിച്ചടികളാണ് ഇന്ത്യക്ക് വിനയായത്. ക്യാപ്റ്റനെന്ന നിലിയില്‍ ഇക്കാര്യം താന്‍ കണക്കിലെടുക്കുമെന്ന് രോഹിത് വ്യക്തമാക്കി. ഏറ്റവും വലിയ തിരിച്ചടി പ്രതീക്ഷിച്ചുകൊണ്ടുവേണം നിര്‍ണായക പോരാട്ടത്തിനിറങ്ങാന്‍. തുടക്കത്തിലെ 10-3 എന്ന നിലയില്‍ തകര്‍ന്നാല്‍ എന്തു ചെയ്യുമെന്ന രീതിയിലുള്ള കാര്യങ്ങളാണ് ഞാന്‍ ആലോചിക്കുന്നത്. കാരണം 10-3 എന്ന നിലയില്‍ തുടക്കത്തിലെ തകര്‍ന്നാല്‍ ഒരിക്കലും 180-190 റണ്‍സൊന്നും ഒരിക്കലും അടിക്കാനാവില്ല. കളിക്കാരെ അത്തര സാഹചര്യങ്ങള്‍ കൂടി നേരിടാന്‍ പ്രാപ്രതരാക്കുകയാണ് എന്‍റെ ലക്ഷ്യം.

ഉദഹാരണണായി നമ്മളിപ്പോള്‍ ലോകകപ്പ് സെമി ഫൈനല്‍ കളിക്കുകയാണ്. ആദ്യ രണ്ടോവറില്‍ തന്നെ 10-2 എന്ന സ്കോറായാല്‍ എന്ത് ചെയ്യണം. എന്തായിരിക്കണം നമ്മുടെ പദ്ധതി. കളിക്കാരെ അത്തര സാഹചര്യങ്ങളിലൂടെ കടത്തിവിട്ട് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അടുത്തവര്‍ഷത്തെ ടി20 ലോകകപ്പിന് മുമ്പ് ഇക്കാര്യങ്ങളൊക്കെ പരീക്ഷിക്കാന്‍ നമുക്ക് കുറച്ച് മത്സരങ്ങള്‍ ലഭിക്കും.

ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വികള്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് നമ്മുടെ തോല്‍വികളിലെ സമാനതകള്‍ മനസിലാക്കാനാവും. കഴിഞ്ഞ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരായ മത്സരങ്ങളും. ലോകോത്തര ബൗളിംഗ് നിരക്കെതിരെ കളിക്കുമ്പോള്‍ അതൊക്കെ സ്വാഭാവികമായും സംഭവിക്കും. ഇപ്പോഴിത് മൂന്ന് വട്ടമായി. നാലാമതൊരു തവണ കൂടി അതാവര്‍ത്തിക്കരുതെന്നാണ് എന്‍റെ ആഗ്രഹം. അതിനുവേണ്ടിയുള്ള തയാറാടെുപ്പാണ് ഇനിയെന്നും രോഹിത് പറഞ്ഞു.