ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ബൗളിംഗ് തിരഞ്ഞെടുത്തു. സായ് കിഷോറിന് പകരം അര്‍ഷദ് ഖാനെ ഉള്‍പ്പെടുത്തി ഗുജറാത്ത് ടീമില്‍ ഒരു മാറ്റം വരുത്തിയപ്പോള്‍, ആര്‍സിബി മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്. 

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യും. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിധാര്‍ ഗുജറാത്തിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ടോസ് ലഭിച്ചാലും ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഗുജറാത്ത് ക്യാപ്റ്റന്‍ ഗില്‍ വ്യക്തമാക്കി. അവസാനം കളിച്ച മത്സരത്തില്‍ നിന്ന് മാറ്റമില്ലാതെയാണ് ആര്‍സിബി ഇറങ്ങുന്നത്. ഒരു മാറ്റുവായിട്ടാണ് ഗുജറാത്ത് വരുന്നത്. സായ് കിഷോറിന് പകരം അര്‍ഷദ് ഖാനെ ടീമില്‍ ഉള്‍പ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ തന്നെ ഫൈനലിനെത്തുന്നത് കാവ്യനീതി. ഫൈനലിന്റെ സമ്മര്‍ദത്തില്‍ കിങ് കോലി തിളങ്ങുമെന്നാണ് ആരാധകപക്ഷം. വെങ്കടേഷ് അയ്യരും ദേവ്ദത്ത് പടിക്കലും ടി ഡേവിഡും ക്യാപ്റ്റന്‍ രജത് പാടിദാറും ക്രുനാല്‍ പാണ്ഡ്യയും ചേരുന്നതോടെ ബാറ്റിങ്ങില്‍ ആര്‍സിബിക്ക് ആശങ്കകളില്ല. ആര്‍സിബിയുടെ ബാറ്റിങ് യൂണിറ്റിനെ തുടക്കത്തിലേ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ടൈറ്റന്‍സ്. സീസണിലാകെ 46 വിക്കറ്റ് നേടിയ സിറാജ്-റബാഡ പേസ് സഖ്യത്തിന്റെ ഓപ്പണിങ് സ്‌പെല്‍ നിര്‍ണായകമാകും. പിന്നാലെ ഹോള്‍ഡറും പ്രസിദ്ധും റാഷിന് ഖാനും ചേരുന്നത് ആര്‍സിബിക്ക് തലവേദനയാകും.

ഗില്ലും സായ്‌സുദര്‍ശനുമടങ്ങുന്ന ഓപ്പണിങ്ങാണ് ഗുജറാത്തിന്റെ കരുത്ത്. സെഞ്ച്വറി കൂട്ടുകെട്ടുകള്‍ ശീലമാക്കിയ ഒപ്പിണിങ് ജോഡിയെ വീഴ്ത്താന്‍ ഭുവനേശ്വറിന്റെ സ്വിങ്ങുകള്‍ക്കായാല്‍ ആര്‍സിബിക്ക് പ്രതീക്ഷവയ്ക്കാം. ഹേസല്‍വുഡും ഡഫിയും ചേരുന്നതോടെ ഗുജറാത്തിനെ ടൈറ്റാക്കാമെന്ന് ആര്‍സിബി കണക്കുകൂട്ടുന്നു. ലീഗില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകള്‍ക്കും ഒരോ ജയം വീതം. ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ ആര്‍സിബി വീഴ്ത്തിയത് 33 പന്തില്‍ 93 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ വണ്‍ മാന്‍ ഷോയുടെ ബലത്തിലായിരുന്നു. അതേ ഡോസിലൊരെണ്ണം കൂടി ആരാധകരിന്ന് പ്രതീക്ഷിക്കുന്നു.

YouTube video player